ബൈഡൻെറ സ്ഥാനാരോഹണ ചടങ്ങിൽ ആക്രമണം ഉണ്ടായേക്കും; അമ്പത് സ്റ്റേറ്റ് ആസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കണമെന്ന് എഫ്.ബി.ഐ

നിയുക്ത യു.എസ് പ്രസിഡൻറ് ജോ ബൈഡൻറെ സ്ഥാനാരോഹണ ചടങ്ങിൽ ആക്രമണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. അമേരിക്കൻ ആഭ്യന്തര സുരക്ഷാ ഏജൻസിയായ എഫ്.ബി.ഐ ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

50 സ്റ്റേറ്റ് ആസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കാനാണ് എഫ്.ബി.ഐ പറയുന്നത്. വാഷിങ്ടൺ, മിഷിഗൻ, വിർജീനിയ, വിസ്കോസിൻ, പെൻസിൽവാനിയ എന്നിവിടങ്ങളിലാണ് അക്രമസാദ്ധ്യത ഏറെയുള്ളത്.

ജനുവരി 20നാണ് സ്ഥാനാരോഹണ ചടങ്ങ്. കാപ്പിറ്റൽ ഹിൽ കലാപത്തിനു സമാനമായ അക്രമ സംഭവം അന്നേ ദിവസം ഉണ്ടായേക്കാമെന്ന് നേരത്തെ തന്നെ വിവിധ ഫെഡറൽ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. സ്ഥാനാരോഹണ ദിവസം വാഷിങ്ടണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ഫെഡറൽ ഏജൻസികൾക്ക് പ്രത്യേക സുരക്ഷാ നിർദേശങ്ങളും ഇതിനോടകം നൽകിയിട്ടുണ്ട്.