‘മകള്‍ സുന്ദരിയും കന്യകയുമാണ്’ ; വരനെ തേടി കോടീശ്വരന്‍ സോഷ്യല്‍ മീഡിയയില്‍, വാരിക്കോരി വാഗ്ദാനവും

മകള്‍ക്ക് വരനെ തേടി കോടീശ്വരനായ അച്ഛന്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യം ചെയ്തത് വൈറലാകുന്നു. തായ്‌ലന്റ്കാരനായ അര്‍നോണ്‍ റോഡ്‌തോന്‍ഗ് ആണ് തന്റെ മകളെ വിവാഹം ചെയ്യുന്നവര്‍ക്ക് വലിയ വാഗ്ദാനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. 26 കാരിയായ മകള്‍ കണ്‍സിറ്റയ്ക്ക് വേണ്ടിയാണ് ഈ കോടീശ്വരന്‍ വരനെ തേടുന്നത്.

കണ്‍സിറ്റയ്ക്ക് വിവാഹ പ്രായമായെന്നും മകള്‍ സുന്ദരിയാണെന്നും അര്‍നോണ്‍ പറയുന്നു. മകള്‍ കന്യകയാണെന്ന കാര്യം ഈ അച്ഛന്‍ പ്രത്യേകം എടുത്ത് പറയുന്നുമുണ്ട്. ഏത് രാജ്യക്കാരനും മകളുടെ പങ്കാളിയായി അപേക്ഷിക്കാമെന്ന് ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

മകളെ സന്തോഷവതിയായി എന്നും സംരക്ഷിക്കാന്‍ ശേഷിയുണ്ടാകണമെന്ന് ഈ അച്ഛന് നിര്‍ബന്ധമുണ്ട്. മാന്യനും കഴിവുള്ളതുമായ ഒരാളെയാണ് താന്‍ പരിഗണിക്കുന്നതെന്നും പറയുന്നു. മകളുടെ പങ്കാളിയായി എത്തുന്നയാള്‍ക്ക് രണ്ട് കോടി രൂപയ്ക്ക് അടുത്ത തായ്‌ലാന്റ് കറന്‍സി സമ്മാനമായി നല്‍കും. ഒപ്പം കോടികളുടെ ബിസിനസില്‍ പങ്കാളികളാക്കും. ഒപ്പം തന്റെ ഫാമും വരനുള്ളതാണെന്ന് അര്‍നോണ്‍ വ്യക്തമാക്കി.