സുലൈമാനി വധം: ഡ്രോണ്‍ ആക്രമണ വീഡിയോയുടെ പിന്നിലെ സത്യമെന്ത് ?

അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇറാനിലെ റവലൂഷനറി ഗാര്‍ഡിന്റെ തലവനായ ജനറല്‍ ഖാസിം സുലൈമാനിയെ യു.എസ് സൈന്യം വധിച്ചതിനെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ട്. ഇതുകൂടാതെ ലോകമഹായുദ്ധത്തിനുള്ള സാദ്ധ്യതയും തള്ളിക്കളയാവുന്നതല്ല. ഇറാനിലെ പരമോന്നത നേതാവ് അലി ഖമേനിക്കു ശേഷം ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായാണ് സുലൈമാനിയെ കണക്കാക്കിയിരുന്നത്. കഴിഞ്ഞയാഴ്ച ഇറാഖില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത് .

അതേസമയം, ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയുള്‍പ്പെടെ ഏഴു പേരെ വധിച്ചതിന്റെ ദൃശ്യമെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ വന്‍തോതില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. സുലൈമാനിക്കെതിരായ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കപ്പെടുന്നത്. എന്നാല്‍ സുലൈമാനിയുടെ കൊലപാതകവുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും വാസ്തവത്തില്‍ ഇത് ഒരു വീഡിയോ ഗെയ്മിന്റെ ക്ലിപ്പാണെന്നും ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര്‍ കണ്ടെത്തിയിട്ടുണ്ട്.

അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിന്റേത് എന്ന പേരിലാണ് പലരും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ

https://twitter.com/Ian56789/status/1214169296198389760

1 മിനിറ്റ് -41-സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ റിവേഴ്‌സ് ഇമേജ് സങ്കേതം ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇത് ഒരു വീഡിയോ ഗെയിമില്‍ നിന്ന് എടുത്തതാണെന്നത് തെളിഞ്ഞിട്ടുണ്ട്.എസി-130 ഗണ്‍ഷിപ് സിമുലേറ്റര്‍ – കോണ്‍വോയ് എന്‍ഗേജ്‌മെന്റ് എന്ന വീഡിയോ ഗെയിമിലെ വീഡിയോ ഫ്രെയിമാണിത് . മൂന്നു റോക്കറ്റുകള്‍ മാത്രം ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് സുലൈമാനി വധിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വീഡിയോയിലാകട്ടെ, നിരവധി റോക്കറ്റുകള്‍ വാഹനങ്ങളില്‍ പതിക്കുന്നതും നിരവധി ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതും കാണിക്കുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ഒരു വീഡിയോ ഗെയിമിന്റെ ക്ലിപ്പിംഗാണെന്നും സിുലൈമാനിയുടെ കൊലപാതകവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നാണ് നിഗമനം.