ഉത്തരകൊറിയയെ വരുതിയിലാക്കാന്‍ യു എന്‍ ഉപരോധം ശക്തമാക്കുന്നു

ഉത്തരകൊറിയക്കെതിരെ കടുത്ത ഉപരോധമേര്‍പ്പെടുത്തി ഐക്യരാഷ്ട്ര സഭ രക്ഷാസമിതി. കഴിഞ്ഞ ഏതാനം നാളുകളായി മേഖലയില്‍ നിരന്തരം സമ്മര്‍ദ്ദമുണ്ടാക്കികൊണ്ടിരിക്കുന്ന ഉത്തര കൊറിയക്കെതിരെ ഇതാദ്യമായാണ് യു എന്‍ കടുത്ത ഉപരോധത്തിന് മുതിരുന്നത്.

അമേരിക്കയെ അപ്പാടെ പരിതിയിലാക്കാന്‍ ശേഷിയുണ്ട് എന്ന അവകാശപ്പെട്ട് ഈയിടെ നടത്തിയ ആയുധ വാഹികളായ പുതിയ മിസൈല്‍ പരീക്ഷണമാണ് ഉപരോധത്തിലേക്ക് നയിച്ചത്. രക്ഷാസമിതി ഐകകണ്‌ഠ്യേനയാണ് പ്രമേയം പാസാക്കിയത്. ഉപരോധം നടപ്പായാല്‍ എണ്ണ ഇറക്കുമതിയില്‍ നിയന്ത്രണം ഉണ്ടാകും.

വിദേശത്ത് ജോലി ചെയ്യുന്ന ഉത്തര കൊറിയന്‍ പൗരന്‍മാരെ 24 മാസത്തിനുള്ളില്‍ തിരിച്ചയക്കുക,ഉത്തര കൊറിയിയിലേക്കും തിരിച്ചും പോകുന്ന ചരക്ക്കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുക തുടങ്ങിയവയാണ് വ്യവസ്ഥകള്‍. അതേസമയം ഏകാധിപതി കിം ജോങ് ഉന്നിന്റേയും ഉത്തരകൊറിയയുടേയും രാജ്യാന്തര സ്വത്തുക്കള്‍ മരവിപ്പിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ രക്ഷാസമിതി പാസാക്കിയ നിരോധന പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.