അലാസ്കയില്‍ ഭൂചലനം, അമേരിക്കയിലും കാനഡയിലും സുനാമി മുന്നറിയിപ്പ്

അമേരിക്കയിലെ അലാസ്‌കയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനംഅലാസ്കയുടെ ദക്ഷിണതീരത്താണ് അനുഭവപ്പെട്ടത്.

ശക്തമായ ഭൂചലനം രേഖപ്പെടുത്തിതിനെ തുടര്‍ന്ന് അമേരിക്കയിലും കാനഡയിലും സുനാമി മുന്നറിയിപ്പ് നല്‍കി. പ്രാദേശിക സമയം 9.31നാണ് ഭൂചലനം അനുഭവപ്പെട്ടത്. കാലിഫോര്‍ണിയ, അലാസ്ക,ബ്രട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ഭൂചലനത്തെ തുടര്‍ന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രവും അപായസൂചന പുറപ്പെടുവിച്ചിട്ടുണ്ട്.എന്നാല്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് അധികൃതര്‍ അറിയിച്ചു.