കൊറോണ വൈറസ് ചൈനയുടെ മോശം സമ്മാനം; അമേരിക്കയിൽ മരണം ഒരുലക്ഷം കടന്നതിന് പിന്നാലെ ട്രംപ്

കൊറോണ രോ​ഗബാധ മൂലം അമേരിക്കയിലെ മരണം ഒരുലക്ഷം പിന്നിടുമ്പോൾ ചൈനക്കെതിരെ ട്വീറ്റുമായി പ്രസിഡന്റ് ട്രംപ് വീണ്ടും രം​ഗത്ത്. കൊറോണ വൈറസ് ലോകത്തിന് ചൈനയുടെ മോശം സമ്മാനം എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

ലോകമെമ്പാടും കൊറോണ വൈറസ് ബാധ “ചൈനയുടെ മോശം സമ്മാനം” അതിവേ​ഗം ഉയരുന്നു. ഇത് നല്ലതല്ല- ട്രംപ് ട്വീറ്റ് ചെയ്തു.

കൊറോണ വൈറസ് മഹാമാരിയുടെ മരണം ഒരു ലക്ഷം മരണമെന്ന് ദുഃഖകരമായ നാഴികകല്ലിൽ എത്തി. മരിച്ചവരുടെ എല്ലാ കുടുംബാ​ങ്ങളുടെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കുചേരുന്നെന്നും ട്രംപ് പറഞ്ഞു.