വസന്തത്തെ വരവേല്‍ക്കാന്‍ ഇറച്ചിക്കടകളില്‍ പട്ടിയിറച്ചി റെഡി…

Gambinos Ad
ript>

ജനുവരി അവസാനത്തിനും ഫെബ്രുവരി മധ്യത്തിനുമിടയ്ക്കാണ് വിയറ്റ്‌നാമില്‍ വസന്തകാലെമെത്തുക. വസന്തത്തെ വിയ്റ്റനാമുകാര്‍  സ്വീകരിക്കുന്നത് പുതുവത്സരമായാണ്. പുതുവത്സരത്തിലെ ആദ്യ ദിനത്തിലെ ആദ്യ സല്‍ക്കാരം ഗംഭീരമാക്കുക വിയറ്റനാമിന്റെ സാംസ്‌കാരിക ചടങ്ങാണ്. വിയറ്റ്‌നാം തീന്‍മേശകള്‍ക്ക് രുചിയൊരുക്കാന്‍ തെരുവോരങ്ങളിലെ ഇറച്ചിക്കടകളില്‍ പട്ടിയിറച്ചി തയ്യാറായി കഴിഞ്ഞു.

Gambinos Ad

ലോകമാകമാനം ഈ ഇറച്ചി പ്രേമത്തിന് വിമര്‍ശകരുണ്ടെങ്കിലും തീന്‍മേശകളില്‍ നിന്ന് പട്ടിയിറച്ചി ഒഴിവാക്കിക്കൊണ്ടൊരു ആഘോഷം വിയറ്റ്‌നാമുകാര്‍ക്ക് ചിന്തിക്കാനെ പറ്റില്ല. വിയറ്റ്‌നാം തലസ്ഥാനത്തെ തെരുവുകളില്‍ നിര്‍ത്തി പൊരിച്ച് അകത്താക്കാനുള്ള മുഴുവന്‍ പട്ടികളെ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണ് കച്ചവടക്കാര്‍. ഇത്തരത്തിലുള്ള നിരവധി ഇറച്ചിക്കടകളാണ് തയ്യാറായിരിക്കുന്നത്.

ഏഷ്യന്‍ നായ സംരക്ഷണ സഖ്യത്തിന്റെ(എസിപിഎ) കണക്കു പ്രകാരം അഞ്ചു കോടി നായ്ക്കളെയാണ് മനുഷ്യ ഉപഭോഗത്തിനായി ഒരോ വര്‍ഷവും കശാപ്പ് ചെയ്യുന്നത്. വിയ്റ്റനാമിന്റെ അയല്‍ രാജ്യങ്ങളായ ലാവോസ് ,കംബോഡിയ, തായ്‌ലന്‍ഡ് എന്നിവടങ്ങളില്‍ നിന്ന് യാതൊരു ശുചിത്വ മാനദണ്ഡങ്ങളുമില്ലാതെയാണ് ഇതിനാവശ്യമായ നായകളെ കടത്തുന്നത്. പേവിഷം, കോളറ തുടങ്ങിയ രോഗങ്ങള്‍ക്കാണ് ഇത് കാരണമാകുന്നതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.

എസിപിഎയുടെ കണക്കു പ്രകാരം 54% വിയ്റ്റ്‌നാം ജനങ്ങളും പട്ടി ഇറച്ച് പ്രേമത്തിന് എതിരാണ്. നായ ഇറച്ചി കച്ചവടത്തിനെതിരായ അന്താരാഷ്ട്ര നീക്കങ്ങള്‍ക്ക് വിയ്റ്റ്‌നാം ‘കട്ട സപ്പോര്‍ട്ട്’ നല്‍കുന്നുണ്ടെങ്കിലും തീന്‍മേശകളില്‍ നിന്ന് പട്ടിയിറച്ചി വിഭവങ്ങള്‍ ഒഴിവാക്കാന്‍ അവര്‍ തയ്യാറുമല്ല.