ലോകത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; വെെറസ് ബാധിതരുടെ എണ്ണം 12.77 കോടി പിന്നിട്ടു, മരണസംഖ്യയും കുതിച്ചുയരുന്നു

ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിൽ നാലര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തതു. ഇതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം  പന്ത്രണ്ട് കോടി എഴുപത്തിയേഴ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 27.95 ലക്ഷവും കടന്നു. നിലവിൽ രണ്ട് കോടിയിലധികം പേർ ചികിത്സയിലുണ്ട്.

അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. യുഎസിൽ മൂന്ന് കോടി ഒൻപത് ലക്ഷം രോഗബാധിതരാണ് ഉള്ളത്. നാൽപതിനായിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 5.62 ലക്ഷമായി ഉയർന്നു.

ബ്രസീലിൽ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്. നാൽപതിനായിരത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3.12 ലക്ഷമായി ഉയർന്നു.ആയിരത്തി അഞ്ഞൂറിലധികം പേരാണ് രാജ്യത്ത് ഇന്നലെ വൈറസ് ബാധ മൂലം മരണമടഞ്ഞത്.

ഇന്ത്യയിൽ കഴിഞ്ഞ ദിവസം അറുപതിനായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,19,71,624 ആയി ഉയർന്നു. നിലവിൽ 4.86 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. രോഗികളുടെ എണ്ണത്തിൽ ഫ്രാൻസും ബ്രിട്ടനുമാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നിലുള്ളത്. ഇരുരാജ്യങ്ങളിലും നാൽപത്തിയഞ്ച് ലക്ഷം വീതം രോഗബാധിതരുണ്ട്.

Read more

ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍  40,414 പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഒരു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന എറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനയാണിത്.