മനുഷ്യന്റെ ശരീരത്തിൽ കോവിഡ് വൈറസ് 9 മണിക്കൂർ നില നിൽക്കും; പ്രതിരോധം കൈ കഴുകൽ മാത്രം

ലോകത്ത് ഭീഷണിയായി മാറിയ കോവിഡ് വൈറസ് രോ​ഗബാധ മനുഷ്യന്റെ ശരീരത്തിൽ 9 മണിക്കൂർ നില നിൽക്കുമെന്ന് പുതിയ പഠനം. ജാപ്പനീസ് ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

മഹാമാരിയെ പ്രതിരോധിക്കാൻ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈ കഴുകുകയാണ് വേണ്ടതെന്നും ക്ലിനിക്കൽ ഇൻഫെക്‌ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വിശദീകരിക്കുന്നു.

കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളിലെ സാംപിൾ പരിശോധനയ്ക്കെടുത്താണ് ​പുതിയ കണ്ടെത്തൽ. ഒമ്പത് മണിക്കൂറോളം കോവിഡ് വൈറസ് മനുഷ്യ ചർമ്മത്തിൽ തുടരുന്നതോടെ സമ്പർക്കം വഴിയുള്ള രോ​ഗവ്യാപന സാധ്യത വർധിക്കുന്നു.

കോവിഡ് വൈറസും ഫ്ലു വൈറസും എഥനോൾ പ്രയോഗിച്ചാൽ 15 സെക്കൻഡിനുള്ളിൽ നിർജീവമാകും. എഥനോളാണു ഹാൻഡ് സാനിറ്റൈസറുകളിൽ പ്രധാനമായും ഉപയോഗിക്കുന്നത്.

നിരന്തരം കൈ കഴുകുന്നതോടെ വൈറസിനെ പ്രതിരോധിക്കാമെന്നാണ് ​പഠന റിപ്പോർട്ടിൽ പറയുന്നത്. അതേ സമയം കോവിഡുമായി താരതമ്യപ്പെടുത്തുമ്പോൾ എലിപ്പനിക്കു കാരണമാകുന്ന രോഗാണു മനുഷ്യചർമത്തിൽ 1.8 മണിക്കൂറോളമാണു നിലനിൽക്കുമെന്നും പഠനത്തിൽപറയുന്നു.