നിര്‍ബന്ധപൂര്‍വം സമ്പദ്ഘടനകളെ വിച്ഛേദിക്കാനുളള ശ്രമം ഇരുരാജ്യങ്ങള്‍ക്കും നഷ്ടമുണ്ടാക്കും; ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന

ഇന്ത്യ- ചെെന അതിർത്തി തർക്കത്തിൻറെ പശ്ചാത്തലത്തില്‍ വാണിജ്യ ബന്ധത്തില്‍  മാറ്റം വരുത്താനുള്ള ഇന്ത്യയുടെ നടപടിക്കെതിരെ  മുന്നറിയിപ്പുമായി ചൈന. ഇന്ത്യയുമായുളള ചൈനയുടെ സമ്പദ്ഘടനയുടെ ബന്ധത്തെ നിര്‍ബന്ധപൂര്‍വം വിച്ഛേദിക്കുന്നത് ഇരുരാജ്യങ്ങളെയും വ്രണപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്.

ചൈന ഇന്ത്യയ്ക്ക് ഒരു തന്ത്രപരമായ ഭീഷണിയല്ലെന്നും പരസ്പര സഹകരണത്തോടെയല്ലാതെ നമുക്ക് മുന്നോട്ടു പോകാനാകില്ലെന്നും ഇന്ത്യയിലെ ചൈനിസ് അംബാസഡര്‍ സണ്‍ വെയ്‌ദോങ് പറഞ്ഞു. ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് അംബാസഡറുടെ അഭിപ്രായപ്രകടനം.

പരസ്പര സഹകരണത്തിലൂടെ ഒരുമിച്ച് നേട്ടമുണ്ടാക്കുന്നതിനെയാണ് ചൈന പിന്തുണയ്ക്കുന്നതെന്നും ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മാത്രം നേട്ടമുണ്ടാകുന്ന രീതിയെ എതിര്‍ക്കുന്നുവെന്നും സണ്‍ വെയ്‌ദോങ് അഭിപ്രായപ്പെട്ടു.

Read more

“നമ്മുടെ സമ്പദ്ഘടനകള്‍ പരസ്പരപൂരിതവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതും പരസ്പരം ആശ്രയിക്കുന്നതുമാണ്. നിര്‍ബന്ധപൂര്‍വം സമ്പദ്ഘടനകളെ വിച്ഛേദിക്കാനുളള ശ്രമം ഈ പ്രവണതയ്ക്ക് എതിരാണ്. അത് നഷ്ടമെന്ന പരിണതഫലത്തിലേക്ക് നയിക്കും.”അംബാസഡര്‍ പറയുന്നു.