പക്ഷിപ്പനിയുടെ H10N3 വകഭേദം മനുഷ്യരിലേക്ക് പടരുന്നു; ലോകത്ത് ആദ്യ കേസ് ചൈനയിൽ

പക്ഷിപ്പനിയുടെ H10N3 വകഭേദം മനുഷ്യനിലേക്കും പടരുന്നു. ലോകത്ത് ആദ്യകേസ് ചൈനയിൽ റിപ്പോർട്ട് ചെയ്തു.

കിഴക്കൻ പ്രവിശ്യയായ ജിയാങ്‌സു സ്വദേശിയായ 41 കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണൽ ഹെൽത്ത് കമ്മിഷൻ(എൻ.എച്ച്.സി.) അറിയിച്ചു.

കോഴിഫാമുകളിൽ നിന്നാണ് രോഗം പകരുന്നതെന്നും പകർച്ചവ്യാധിയായി മാറാനുള്ള സാദ്ധ്യത വളരെ കുറവാണെന്നും അധികൃതർ വ്യക്തമാക്കി.

പക്ഷിപ്പനിയുടെ തീവ്രത കുറഞ്ഞ വൈറസ് വകഭേദമാണ് H10N3. പക്ഷിപ്പനിയിൽ H5N8 വകഭേദമാണ് പക്ഷികളെ സാരമായി ബാധിക്കുന്നത്.

വടക്കു-കിഴക്കൻ ചൈനയിലെ ഷെന്യാങ് നഗരത്തിൽ കഴിഞ്ഞ ഏപ്രിലിൽ പക്ഷിപ്പനിയുടെ H5N8 വകഭേദം റിപ്പോർട്ട് ചെയ്തിരുന്നു.‌