ബ്രിട്ടനിൽ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

ബ്രിട്ടനിലെ ഗ്ലോസ്റ്റിനു സമീപം വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. എറണാകുളം മൂവാറ്റുപുഴ കുന്നയ്ക്കല്‍ സ്വദേശി ബിന്‍സ് രാജന്‍, കൊല്ലം സ്വദേശിനി അര്‍ച്ചന നിര്‍മല്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 11.15ന് ആയിരുന്നു അപകടം. ബിന്‍സിന്റെ ഭാര്യയ്ക്കും രണ്ട് വയസ്സുള്ള മകനും അര്‍ച്ചനയുടെ ഭര്‍ത്താവ് നിര്‍മല്‍ രമേശിനും അപകടത്തില്‍ പരിക്കേറ്റു.

സുഹൃത്തുക്കളായ ബിന്‍സും നിര്‍മലും കുടുംബസമേതം മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.

പരിക്കേറ്റവര്‍ ഓക്‌സ്‌ഫെഡിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.