24 മണിക്കൂറിനിടെ 22,295 പുതിയ കോവിഡ് രോഗികള്‍; റഷ്യയെ പിന്തള്ളി ബ്രസീല്‍ രണ്ടാം സ്ഥാനത്ത്

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യയെ മറികടന്നാണ് ബ്രസീല്‍ രണ്ടാം സ്ഥാനത്ത്. മൂന്നേകാല്‍ ലക്ഷത്തിന് മേല്‍ കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. 21,116 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

24 മണിക്കൂറിനിടെ 22,295 പേര്‍ക്കാണ് ബ്രസീലില്‍ കോവിഡ് സ്ഥിരീകരിച്ചത്. 1,069 പേര്‍ ഇന്നലെ മരിച്ചു. എന്നാല്‍ ഈ കണക്ക് തെറ്റാണെന്നും രോഗികളുടെയും എണ്ണം 15 മടങ്ങ് കൂടുതലാണെന്നുമാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്‍ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നതു വ്യാപകമാക്കി. ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞതോടെ പുതിയ രോഗികള്‍ക്കു പ്രവേശനം നല്‍കുന്നില്ല. അതിനാല്‍ രാജ്യത്തെ സ്റ്റേഡിയങ്ങള്‍ താത്കാലിക ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുകയാണ്.

ബ്രസീലില്‍ നിലവിലെ സ്ഥിതിഗതികള്‍ ഇനിയും രൂക്ഷമാവും. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ലോകത്ത് സംഭവിച്ച അയ്യായിരത്തില്‍ പരം മരണത്തില്‍ പകുതിയിലേറെയും അമേരിക്കയിലും ബ്രസീലുമാണ്. അമേരിക്കയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 16,45,094 ആയി. 97,647 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. 23,912 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്.