ബ്രസീലില്‍ 24 മണിക്കൂറില്‍ 18,508 പുതിയ കോവിഡ് രോഗികള്‍; മരണസംഖ്യ 20,000 കടന്നു

ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 പിന്നിട്ടു. ഇന്നലെ 1118 പേരാണ് ഒടുവില്‍ ബ്രസീലില്‍ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 20,047 ആയി. 24 മണിക്കൂറില്‍ 18,508 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആകെ കോവിഡ് ബാധിതതരുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞു. ഒരു ലക്ഷം പേരോളം രോഗമുക്തരായിട്ടുണ്ട്.

മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നതു വ്യാപകമാക്കി. ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞതോടെ പുതിയ രോഗികള്‍ക്കു പ്രവേശനം നല്‍കുന്നില്ല.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക് അടുക്കുന്നു. രോഗബാധിതരുടെ എണ്ണം ഇതുവരെ 5,189,488 ആയി. കോവിഡ് ബാധിച്ച് 334,092 പേരാണ് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ 4818 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.