പെണ്‍കുട്ടിയോട് മോശമായി പെരുമാറി; ബോളിവുഡ് ഗായകന്‍ മികാ സിങ്ങ് ദുബായില്‍ അറസ്റ്റില്‍

Gambinos Ad
ript>

ബോളിവുഡ് ഗായകന്‍ മികാ സിങ്ങ് ദുബായില്‍ അറസ്റ്റില്‍. അപമര്യാദയായി പെരുമാറിയെന്ന പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പതിനേഴുകാരിയായ ബ്രസീലിയന്‍ യുവതിയാണു പരാതി നല്‍കിയത്.

Gambinos Ad

മാന്യമല്ലാത്ത ചില ചിത്രങ്ങള്‍ അയച്ചതായാണു പരാതി. ബര്‍ദുബായിലെ ഒരു ബാറില്‍ നിന്നാണ് ഉദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. പിന്നീട് അബുദാബിയിലെ ജയിലിലേക്കു മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. സംഗീതപരിപാടിയുമായി ബന്ധപ്പെട്ടാണ് മികാ സിങ്ങും സംഘവും ദുബായില്‍ എത്തിയത്.