അതിസമ്പന്നരുടെ പട്ടികയിലെ രണ്ടാം സ്ഥാനം നഷ്ടപ്പെട്ട് ബിൽ​ഗേറ്റ്സ്

Bill Gates, co-chairman of the Bill & Melinda Gates Foundation attends a panel talk during the second day of the 53rd Munich Security Conference (MSC) at the Bayerischer Hof hotel in Munich, southern Germany, on February 18, 2017. / AFP / Christof STACHE (Photo credit should read CHRISTOF STACHE/AFP/Getty Images)

ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ബിൽ​ ഗേറ്റ്സ് പിന്തള്ളപ്പെട്ടു, രണ്ടാം സ്ഥാനമാണ് ഇതോടെ നഷ്ടമായിരിക്കുന്നത്. രണ്ടാം സ്ഥാനത്തു നിന്നും ഇത്തവണ മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടിരിക്കുന്നത്.

പട്ടികയിൽ നാളിതുവരെ രണ്ടാം സ്ഥാനം ഒരിക്കലും ബിൽ ​ഗേറ്റ്സിന് നഷ്ടമായിരുന്നില്ല, പാരീസ് ആസ്ഥാനമായുള്ള അത്യാഡംബര ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ബഹുരാഷ്ട്ര കമ്പനിയുടെ ചെയർമാനും സി.ഇ.ഒയുമായ ബെർണാഡ് അർനോൾട്ടാണ് രണ്ടാം സ്ഥാനം ഇത്തവണ കൈയടക്കിയത്.

എന്നാൽ വെല്ലുവിളികളില്ലാതെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത് ആമസോൺ സ്ഥാപകൻ ജെഫ് ബെസസാണ്. 125 ബില്യൺ ഡോളറാണ് ആസ്തി.

107 ബില്യൺ ഡോളറുമായി ബിൽ ​ഗേറ്റ്സ് മൂന്നാം സ്ഥാനത്തും 108 ബില്യൺ ഡോളറുമായി ബെർണാഡ് രണ്ടാം സ്ഥാനത്തുമാണ്.