ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് ബംഗ്ലാദേശിൽ ആദ്യമരണം

 

ഉംപുൻ ചുഴലിക്കാറ്റിന്റെ പാതയിലുള്ള ഗ്രാമീണരെ ഒഴിപ്പിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് ബംഗ്ലാദേശ് റെഡ് ക്രസന്റ് വളണ്ടിയർ ബുധനാഴ്ച മുങ്ങിമരിച്ചു.

ബോട്ട് മുങ്ങിയപ്പോൾ അതിൽ നാലുപേരുണ്ടായിരുന്നുവെന്ന് ബംഗ്ലാദേശ് റെഡ് ക്രസന്റിലെ സൈക്ലോൺ തയ്യാറെടുപ്പ് പ്രോഗ്രാം ഡയറക്ടർ നൂറുൽ ഇസ്ലാം ഖാൻ വാർത്താ ഏജൻസി എ.എഫ്.പിയോട് പറഞ്ഞു.

പതിറ്റാണ്ടുകളിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നായ ഉംപുൻ ബുധനാഴ്ച ഉച്ചതിരിഞ്ഞ് തീരത്ത്‌ അടിക്കുമെന്നും നാശനഷ്ടങ്ങൾ ഉണ്ടാവാൻ സാദ്ധ്യതയുണ്ടെന്നും കണക്കാക്കിയിരുന്നു.