ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ശിശു ആശുപത്രി വിട്ടു; 240 ഗ്രാമില്‍ നിന്ന് രണ്ടര കിലോയിലേയ്ക്ക്

ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ശിശു ആശുപത്രി വിട്ടു. വെറും 243 ഗ്രാം മാത്രമായിരുന്നു ജനിക്കുമ്പോള്‍ കുഞ്ഞിന്റെ ഭാരം. 23 ആഴ്ച മാത്രം പ്രായമുള്ളപ്പോഴാണ് ബേബി സായ്വേ ജനിച്ചത്. അഞ്ചു മാസങ്ങള്‍ക്ക് ശേഷം രണ്ടര കിലോ ഭാരമായതിനെ തുടര്‍ന്നാണ് ബേബി സായ്വേ ആശുപത്രി വിട്ടത്.

എമര്‍ജന്‍സി സിസേറിയനിലൂടെ കഴിഞ്ഞ ഡിസംബറിലാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഇനിയും ശസ്ത്രക്രിയ വൈകിയാല്‍ അമ്മയുടെ ജീവന്‍ അപകടത്തിലാകുമെന്നതിനെ തുടര്‍ന്നായിരുന്നു സിസേറിയന്‍ നടത്തിയത്. കാലിഫോര്‍ണിയയിലെ ഷാര്‍പ്പ് മേരി ബ്രിച്ച് ഹോസ്പിറ്റലിലാണ് കുഞ്ഞ് ജനിച്ചത്.

എന്നാല്‍ ഭാരം കൂടുന്നതു വരെ കുഞ്ഞ് ആശുപത്രിയില്‍ തന്നെയായിരുന്നു. ആദ്യമായാണ് ഇത്രയും ഭാരം കുറഞ്ഞ ഒരു കുഞ്ഞ് ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന് മുമ്പ് 2015 ല്‍ സായ്വേയേക്കാള്‍ 7 ഗ്രാം ഭാരം കുറഞ്ഞ കുട്ടി ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നിരുന്നു.