മോദിയുടെ ഇന്ത്യയില്‍ ജനാധിപത്യം അപകടകരമായ വിധം അസഹിഷ്ണുത നിറഞ്ഞത്; മുസ്ലിങ്ങള്‍ ജീവിക്കുന്നത് ഭയത്തോടെയെന്നും ബി.ബി.സി റിപ്പോര്‍ട്ട്

മോദിയുടെ ഭരണത്തില്‍ ഇന്ത്യയില്‍ മുസ്ലിങ്ങള്‍ ജീവിക്കുന്നത് ഭയത്തോടെയാണെന്ന് ബി.ബി.സിയുടെ റിപ്പോര്‍ട്ട്. ബി.ജെ.പി ഭരണത്തില്‍ ഇന്ത്യന്‍ ജനാധിപത്യം അപകടകരമാംവണ്ണം അസഹിഷ്ണുത നിറഞ്ഞതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ആസാമിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനത്തുള്ള ഷൗക്കത്ത് അലിക്ക് മര്‍ദ്ദനമേറ്റ സംഭവം ഏറെ ഭീതിജനകമാണ്. ഒരു സംഘമാളുകള്‍ ഷൗക്കത്തിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. “നിങ്ങള്‍ ബംഗ്ലാദേശിയാണോ?” എന്ന് ചോദിച്ചായിരുന്നു ആക്രമണം. ബീഫ് വില്‍ക്കുന്നതെന്തിനെന്നും അവര്‍ ചോദിച്ചു.

ചുറ്റും കൂടിയ ആള്‍ക്കൂട്ടം ഷൗക്കത്തിനെ സഹായിക്കുന്നതിനു പകരം മൊബൈല്‍ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ജോലി വേണ്ടെന്നു വെയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഷൗക്കത്ത്.

Read more

2015 മെയ് മാസത്തിനും 2018 ഡിസംബറിനും ഇടയില്‍ 36 മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടെന്നാണ് ഹ്യൂമണ്‍ റൈറ്റ്സ് വാച്ചിന്റെ 2019 ഫെബ്രുവരിയിലെ റിപ്പോര്‍ട്ട്. രാജ്യമെമ്പാടുമുണ്ടായ 100ലേറെ അക്രമസംഭവങ്ങളില്‍ 280 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.