ഇന്തോനേഷ്യയില്‍ ഭൂചലനം; 44 പേര്‍ മരിച്ചു. 300 പേര്‍ക്ക് പരിക്ക്

ന്തോനേഷ്യയിലുണ്ടായ ഭൂചലനത്തില്‍ 44 പേര്‍ മരിച്ചു. അപകടത്തില്‍ 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തില ഭൂചലനത്തില്‍ വ്യാപക നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിരവധി ബഹുനില മന്ദിരങ്ങള്‍ പ്രകമ്പനത്തില്‍ നിലം പൊത്തിയിട്ടുണ്ട്. നിരവധി പേര്‍ തകര്‍ന്ന കെട്ടിടങ്ങളുടെ ഇടയില്‍ കുടുങ്ങിയിട്ടുണ്ട്. പട്ടാളവും പോലീസും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് സിയാഞ്ചുര്‍ ഭരണത്തലവന്‍ ഹെര്‍മന്‍ സുഹെര്‍മന്‍ പറഞ്ഞു.