ക്രൊയേഷ്യയില്‍ 1700 വര്‍ഷം പഴക്കമുള്ള പുരാതന റോമന്‍ കുതിരവണ്ടിയുടെ ഫോസില്‍ കണ്ടെത്തി

ക്രൊയേഷ്യയിലെ പുരാവസ്തു ഗവേഷകര്‍ ഒരു ശവസംസ്‌കാര ചടങ്ങിന്റെ ഭാഗമായി രണ്ട് കുതിരകളോടൊപ്പം കുഴിച്ചിട്ട റോമന്‍ രഥത്തിന്റെ ഫോസിലുകള്‍ കണ്ടെത്തി.അങ്ങേയറ്റം സമ്പന്നമായ ഒരു കുടുംബ”ത്തിനായുള്ള ഒരു വലിയ ശ്മശാന മുറിയിലാണ് രണ്ട് കുതിരകളെ ചേര്‍ത്ത് കെട്ടിയിട്ടിരിക്കുന്ന കുതിരവണ്ടി കണ്ടെത്തിയിരിക്കുന്നത്. സിറ്റി മ്യൂസിയം വിന്‍കോവിച്ചിയിലൈയും സാഗ്രെബില്‍ നിന്നുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജിയിലേയും പുരാവസ്തു ഗവേഷകരാണ് ഫോസിലുകള്‍ കണ്ടെത്തിയത.

കിഴക്കന്‍ വിന്‍കോവി നഗരത്തിനടുത്തുള്ള സ്റ്റാരി ജാന്‍കോവി ഗ്രാമത്തിനടുത്തുള്ള ജാന്‍കോവാക്ക ദുബ്രാവ സൈറ്റില്‍ കുതിരകളുമായി രണ്ട് ചക്രങ്ങളോടു കൂടിയ ഒരു പുരാതന റോമന്‍ കുതിരവണ്ടി (ലാറ്റിന്‍ ഭാഷയില്‍ ഒരു സിസിയം എന്നറിയപ്പെടുന്നു) കണ്ടെത്തിയത്.

Archaeologists believe it was part of a burial ritual for "extremely wealthy families"

അങ്ങേയറ്റത്തെ സമ്പത്ത് ഉള്ളവരെ ചിലപ്പോള്‍ അവരുടെ കുതിരകളോടൊപ്പം അടക്കം ചെയ്യുമെന്ന വസ്തുതയിലേക്കാണ് ഇത് വിരല് ചൂണ്ടുന്നത്. റോമന്‍ കാലഘട്ടത്തില്‍ പനോനിയന്‍ ബേസിന്റെ തെക്ക് ഭാഗത്തുള്ള പ്രത്യേക തരം സംസ്‌ക്കാര ചടങ്ങായിരുന്നു ടുമിലിയെന്ന് ക്യുറേട്ടര്‍ ബോറിസ് ക്രാട്ടോഫില്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.”പന്നോയ്‌നന്‍ പ്രവിശ്യയിലെ ഭരണ, സാമൂഹിക, സാമ്പത്തിക ജീവിതത്തില്‍ പ്രധാന പങ്കുവഹിച്ച അങ്ങേയറ്റംസമ്പന്ന കുടുംബങ്ങളുമായി ഈ സമ്പ്രദായം ബന്ധപ്പെട്ടിരിക്കുന്നു.” എന്നായിരുന്നു ഇത് സംമ്പന്ധിച്ച് ബോറിസ ക്രാട്ടോഫിന്റെ നിരീക്ഷണം. ഈ കണ്ടെത്തല്‍ എഡി മൂന്നാം നൂറ്റാണ്ടില്‍ നിന്നാണെന്ന് കണക്കാക്കപ്പെടുന്നു

ക്രൊയേഷ്യയിലേത് നിര്‍ണായകമായ കണ്ടുപിടുത്തമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജി ഡയറക്ടര്‍ മാര്‍ക്കോ ഡിസ്ദാര്‍ പറഞ്ഞു. “ഇതിനുശേഷം കണ്ടെത്തലുകളുടെ പുനസ്ഥാപനത്തിന്റെയും സംരക്ഷണത്തിന്റെയും ഒരു നീണ്ട പ്രക്രിയ വരുന്നു, മാത്രമല്ല കണ്ടെത്തലുകളുടെ പൂര്‍ണ്ണ വിശകലനവും.

The discovery is estimated to be from the third century AD but the team of scientists are working to confirm its age

1,800 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് അടക്കം ചെയ്യപ്പെട്ട കുടുംബത്തെക്കുറിച്ച് കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ കൂടുതല്‍ അറിയും.ഞങ്ങള്‍ക്ക് കുതിരകളോട് കൂടുതല്‍ താല്‍പ്പര്യമുണ്ട്. അതായത്, അവ ഇവിടെ വളര്‍ത്തപ്പെട്ടതാണോ അതോ സാമ്രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നാണോ വന്നതാണോ എന്ന കാര്യം. അത് ഈ കുടുംബത്തിന്റെ രാജ്യത്തുള്ള പ്രാധാന്യത്തെയും സമ്പത്തിനെയും കുറിച്ച് കൂടുതല്‍ വ്യക്തമാക്കുമെന്ന് മാര്‍ക്കോ ഡിസ്്ദാര്‍ പറഞ്ഞു.ആഭ്യന്തര, നിരവധി യൂറോപ്യന്‍ സ്ഥാപനങ്ങളുമായുള്ള സഹകരണത്തിലൂടെ ഞങ്ങള്‍ ഇത് കണ്ടുപിടിക്കും.

ക്രൊയേഷ്യയിലെ റോമന്‍ സാമ്രാജ്യം

ക്രൊയേഷ്യയിലെ ആദ്യകാല നിവാസികള്‍ ഇന്തോ-യൂറോപ്യന്‍ ജനതയായ ഇല്ലിയേറിയന്‍മാരായിരുന്നു, അവര്‍ ഏകദേശം ബിസി 1000 ല്‍ ഈ പ്രദേശത്തേക്ക് എത്തി. ബിസി നാലാം നൂറ്റാണ്ടില്‍ കെല്‍റ്റുകള്‍ ഇവരെ ആക്രമിച്ചതിനെതുടര്‍ന്ന് ഇല്ലിയേറിയക്കാരെ അല്‍ബേനിയയിലേക്ക് പോയി.168 ബിസിയില്‍ റോമാക്കാര്‍ അവസാന ഇല്ലിയേറിയന്‍ രാജാവായ ജെന്റിയസിനെ കീഴടക്കി ഈ പ്രദേശം ഏറ്റെടുത്തു.

റോമന്‍ പ്രവിശ്യയായ ഇല്ലിയേറിയ യുദ്ധങ്ങളിലൂടെ പതുക്കെ വളര്‍ന്നു, ഡാല്‍മേഷ്യന്‍ തീരത്തിന്റെ ഭൂരിഭാഗവും ഏറ്റെടുത്തു, ഇല്ലിക്കറിയത്തെ ഡാല്‍മേഷ്യ (ഇന്നത്തെ ക്രൊയേഷ്യയുടെ ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്നു) എന്ന് പുനര്‍നാമകരണം ചെയ്തു, ഡാനൂബ് നദിക്ക് താഴെയുള്ള പ്രദേശം 11 ബിസി വരെ വ്യാപിപ്പിക്കാന്‍ അവരുടെ സാമ്രാജ്യം വ്യാപിപ്പിച്ചു.

റോജികള്‍ അഞ്ഞൂറുവര്‍ഷക്കാലം ഡാല്‍മേഷ്യ ഭരിച്ചു, ഈജിയന്‍, കരിങ്കടല്‍ എന്നിവ ഡാനൂബ് നദിയുമായി വ്യാപാര ആവശ്യങ്ങള്‍ക്കായി റോഡുകള്‍ നിര്‍മ്മിക്കുകയും സോളിനെ അവരുടെ തലസ്ഥാനമായി ഉപയോഗിക്കുകയും ചെയ്തു.”ക്രൊയേഷ്യ”യിലെ റോമാക്കാര്‍ക്ക് പ്രാധാന്യമുള്ള മറ്റ് പട്ടണങ്ങള്‍ ജഡേര (സാദാര്‍), പാരന്റിയം (പോറ ര), പോളന്‍സിയം (പുല), സ്പാലറ്റോ (സ്പ്ലിറ്റ്) എന്നിവയായിരുന്നു.

എ ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ റോമന്‍ സാമ്രാജ്യം തകരാന്‍ തുടങ്ങിയപ്പോള്‍ ഈ പ്രദേശം രണ്ടായി വിഭജിക്കപ്പെട്ടു; ഡാല്‍മതിയ സലോനിറ്റാനയും ഡാല്‍മതിയ പ്രാവലിറ്റാനയും (അതിന്റെ തലസ്ഥാനം ഇപ്പോള്‍ ആധുനിക അല്‍ബേനിയയുടെ ഭാഗമാണ്).

ഇത് കിഴക്കന്‍ പടിഞ്ഞാറന്‍ റോമന്‍ സാമ്രാജ്യങ്ങളുടെ വിഭജനത്തിന് വഴിയൊരുക്കി.എ.ഡി 395-ല്‍ സാമ്രാജ്യം കിഴക്കന്‍, പടിഞ്ഞാറന്‍ സാമ്രാജ്യങ്ങളായി വിഭജിക്കപ്പെട്ടു, ഇന്നത്തെ സ്ലൊവേനിയ, ക്രൊയേഷ്യ, ബോസ്‌നിയ, പടിഞ്ഞാറ് ഹെര്‍സഗോവിന, കിഴക്ക് സെര്‍ബിയ, കൊസോവോ, മാസിഡോണിയ എന്നിവ – പിന്നീട് ബൈസന്റൈന്‍ സാമ്രാജ്യമായി.

ചിത്രങ്ങള് കടപ്പാട്: CEN/ Mario Kokaj