മുംബൈ ഭീകരാക്രമണം: ആസൂത്രണം ചെയ്തവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 35 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക

Gambinos Ad
ript>

ലോകത്തെ നടുക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ സഹായിക്കുകയോ പങ്കെടുക്കുകയോ ആസൂത്രണം ചെയ്യുകയോ ചെയ്ത ഭീകരരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികവുമായി അമേരിക്ക. 5 മില്യണ്‍ ഡോളര്‍ (35 കോടിയിലധികം രൂപ) ആണ് പാരിതോഷികമായി നല്‍കുന്നത്. ഭീതിയൊഴിയാത്ത ഭീകരാക്രമണത്തിന് പത്ത് വര്‍ഷം പിന്നിട്ടിട്ടും ഭീകരരെ പിടികൂടാന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് അമേരിക്ക ജനങ്ങളുടെ സഹായം തേടുന്നത്.

Gambinos Ad

അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭാഗമായ സ്റ്റേറ്റ് റിവാഡ്സ് ഫോര്‍ ജസ്റ്റിസ് (ആര്‍.എഫ്.ജെ) ആണ് തുക പ്രഖ്യാപിച്ചിട്ടുള്ളത്. കടല്‍ കടന്നെത്തിയ പാകിസ്ഥാനിലെ 10 ലഷ്‌കര്‍ തൊയ്ബ ഭീകരരായിരുന്നു 26/11 എന്നറിയപ്പെടുന്ന ആക്രമണത്തില്‍ പങ്കെടുത്തത്. ഇവരില്‍ ഒന്‍പത് പേര്‍ പിന്നീട് സുരക്ഷാ സേനകളുടെ വെടിയേറ്റ് കൊല്ലപ്പെടുകയും ജീവനോടെ പിടികൂടിയ ഭീകരന്‍ അജ്മല്‍ കസബിനെ ഇന്ത്യ തൂക്കിലേറ്റുകയും ചെയ്തു. എന്നാല്‍ ഭീകരാക്രമണം ആസൂത്രണം ചെയ്തവരെ ആരെയും പിടികൂടാനോ ശിക്ഷിക്കാനോ ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല.

2008 നവംബര്‍ 26ന് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി നടന്ന ഭീകരാക്രമണത്തില്‍ ആറ് അമേരിക്കന്‍ വിനോദ സഞ്ചാരികള്‍ അടക്കം 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. ക്രൂരതയ്ക്ക് ഉത്തരവാദികളായ ലഷ്‌കര്‍ ഇ തൊയ്ബയ്ക്കും അവരുടെ സഹസംഘടനകള്‍ക്കും ഉപരോധം ഏര്‍പ്പെടുത്താന്‍ പാകിസ്ഥാനും മറ്റ് രാജ്യങ്ങളും തയ്യാറാകണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആവശ്യപ്പെട്ടു.