അഞ്ച് വര്‍ഷത്തിനു ശേഷം ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ വീഡിയോ സന്ദേശം പുറത്ത്; പകരം ചോദിക്കുമെന്ന് ഭീഷണി

അഞ്ച് വര്‍ഷത്തിനു ശേഷം ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ വീഡിയോ സന്ദേശം പുറത്ത്. അന്തര്‍ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അല്‍ ഫുര്‍ഖാന്‍ മീഡിയയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഇതില്‍ മൂന്ന് പേരെ അഭിസംബോധന ചെയ്താണ് ഐ.എസ് തലവന്‍ സംസാരിക്കുന്നത്.

ഈ ദൃശ്യങ്ങളില്‍ ബാഗ്ദാദിയൊഴിച്ച് പ്രത്യക്ഷപ്പെടുന്നവരുട മുഖം അവ്യക്തമാണ്. മുന്‍ വര്‍ഷങ്ങളില്‍ ഐ.എസ് നടത്തിയ തീവ്രവാദ ആക്രമണങ്ങളെ കുറിച്ച് ബാഗ്ദാദി പറയുന്നുണ്ട്. ‘ബഗൂസ് യുദ്ധം കഴിഞ്ഞു’ എന്ന് അബൂബക്കര്‍ അല്‍ ബാഗ്ദാദി സന്ദേശത്തില്‍ അറിയിച്ചു. തങ്ങളുടെ അനുയായികളെ കൊന്നവരോടും ജയിലിലടച്ചവരോടും പകരം ചോദിക്കുമെന്ന് ഭീഷണിയും ബാഗ്ദാദിയുടെ വീഡിയോ സന്ദേശത്തിലുണ്ട്.

അതേസമയം ഔദ്യോഗികമായി ഇത് ബാഗ്ദാദിയാണോ എന്നതിന് സ്ഥിരീകരണമില്ല.