രാജിയില്ലെന്ന് യെച്ചൂരി; ‘പാര്‍ട്ടി അംഗങ്ങള്‍ക്ക് ഭേദഗതി നിര്‍ദേശിക്കാനുള്ള അധികാരമുണ്ട്; ത്രിപുരയില്‍ സിപിഐഎം നേരിടാന്‍ പോകുന്നത് വാട്ടര്‍ലൂ’

Advertisement

സിപിഐഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിയില്ലെന്ന് സീതാറം യെച്ചൂരി. പാര്‍ട്ടി അംഗങ്ങള്‍ക്ക് ഭേദഗതി നിര്‍ദേശിക്കാനുള്ള അധികാരമുണ്ടെ്. ദേശീയതയുടെ പേരില്‍ ബിജെപി ഹിന്ദുത്വം അടിച്ചേല്‍പിക്കാനാണ് ശ്രമിക്കുന്നത്. ത്രിപുരയില്‍ സിപിഎം നേരിടാന്‍ പോകുന്നത് വാട്ടര്‍ലൂ ആണെന്ന് സീതാറാം യെച്ചൂരി.

ഉള്‍പാര്‍ട്ടി രാഷ്ട്രീയത്തെ ബഹുമാനിക്കുന്നു. ആവശ്യമില്ലാത്ത നടപടികളിലൂടെ രാജ്യത്തെ ജനങ്ങളെ പരീക്ഷിക്കുകയും വാഗ്ദാനം പാലിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്ച ഭരണമാണ് ബിജെപിയുടേത്. ഇത് ആരുടേയും വിജയമോ പരാജയമോ അല്ലെന്ന് യെച്ചൂരി വിശദമാക്കി. ബിജെപിയെ മുഖ്യശത്രുവാക്കിയുള്ള കരട് രേഖയാണ് വോട്ടെടുപ്പിലൂടെ അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്നും തീരുമാനിച്ചതായി യെച്ചൂരി വിശദമാക്കി.