‘നേതാക്കള്‍ തെറ്റ് തിരുത്തിയില്ലെങ്കില്‍ വെച്ചുപൊറുപ്പിക്കില്ല’; സിപിഐഎമ്മിലെ വിഭാഗിയതക്കെതിരെ പിണറായി

Gambinos Ad
ript>

നേതാക്കള്‍ തെറ്റ് തിരുത്തിയില്ലെങ്കില്‍ വെച്ചുപൊറുപ്പിക്കില്ല മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ജില്ലയിലെ പാര്‍ട്ടിയില്‍ ഇപ്പോഴും വിഭാഗിയതയുണ്ട്. ഇത് അനുവദിക്കാന്‍ സാധിക്കില്ല. സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം. ചിലയിടങ്ങളില്‍ വിഭാഗിത നിലനില്‍ക്കുന്നു. പല നേതാക്കള്‍ക്ക് വ്യക്തിതാത്പര്യമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

Gambinos Ad

തെരഞ്ഞെടുപ്പ് സമയത്ത് വിഎസ് അച്യുതാനന്ദന്‍ തെറ്റായി പ്രവര്‍ത്തിച്ചെന്ന് പൊതുചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് വിഎസ് തെരഞ്ഞെടുപ്പ് മണ്ഡലം സെക്രട്ടറിയെ മാറ്റി. പുതുശ്ശേരി ഏര്യ കമ്മിറ്റി സെക്രട്ടറിയായിരുന്ന സുഭാഷ് ചന്ദ്രബോസിനെയാണ് പാര്‍ട്ടി തെരഞ്ഞെടുപ്പ് മണ്ഡലം സെക്രട്ടറിയായി നിയമിച്ചത്. എന്നാല്‍ വിഎസ് ഇടപെട്ട് ഇദ്ദേഹത്തെ മാറ്റുകയായിരുന്നുവെന്നും ഇത് ശരിയായ നടപടിയല്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. വിഎസ് അച്യുതാനന്ദന്‍
പ്രതിനിധികരിക്കുന്ന മലമ്പുഴ മണ്ഡലം കമ്മറ്റിയില്‍ ഉള്ളവരാണ് വിമര്‍ശനം ഉന്നയിച്ചത്.