സിപിഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എംഎം മണി; 'ഇങ്ങനെ പോയാല്‍ അടുത്ത തെരഞ്ഞടുപ്പില്‍ അനുഭവിക്കും'

ഇടുക്കി സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംഎം മണി. ഇടുക്കി ജില്ലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താതെ മലര്‍ന്നുകിടന്നുതുപ്പുകയാണ് ശിവരാമന്‍ ചെയ്യുന്നതെന്ന് എംഎം മണി ആരോപിച്ചു. സിപിഐക്ക് പാര്‍ട്ടിയുമായി യോജിച്ച് പോകുന്നതാണ് നല്ലത്. തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അനുഭവിക്കുമെന്നും എംഎം മണി ഓര്‍മിപ്പിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവാരാണ് സിപിഐ നേതാക്കള്‍. അത് ആരൊക്കെയാണെന്ന് അറിയണമെങ്കില്‍തന്നെ ശിവരാമന്‍ തന്നേ നേരില്‍ വന്ന് കണ്ടാല്‍ മതിയെന്നും മണി പറഞ്ഞു. മുന്നണി മര്യാദക്ക് നിരക്കുന്ന രീതിയിലല്ല പലപ്പോഴും സെക്രട്ടറി സംസാരിക്കുന്നത്. ഇത് ഒഴിവാക്കണമെന്നും മന്ത്രി സിപിഎം സമ്മേളനത്തില്‍ പറഞ്ഞു.