ഞാനാണ് മുങ്ങുന്നതെങ്കില്‍ അവിഹിത ഏര്‍പ്പാടുണ്ടെന്ന് മാതൃഭൂമിയും മനോരമേം പറഞ്ഞേനെ, ഇത് പിന്നെ വല്യ വീട്ടിലെ പയ്യനല്ലേ: എം.എം മണി

 

കോണ്‍ഗ്രസ്സിനും രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി എം.എം. മണി എം.എല്‍.എ. വടി വെച്ചിടത്ത് കുടവെക്കാത്ത മനുഷ്യനാണ് രാഹുല്‍ഗാന്ധിയെന്നും രാഹുല്‍ഗാന്ധിയെ കൊണ്ടുവരാന്‍ കുറച്ച് ആളുകള്‍ പൂജ നടത്തുകയാണെന്നും എം.എം. മണി വിമര്‍ശിച്ചു.

ഇടയ്ക്കിടയ്ക്ക് പുള്ളി മുങ്ങും. മുങ്ങിയതെങ്ങോട്ടാണെന്ന് അമ്മയ്ക്കും പെങ്ങള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും അറിയില്ല. ഞാനാണ് ഇങ്ങനെ മുങ്ങുന്നതെങ്കില്‍ മനോരമയും മാതൃഭൂമിയും കോണ്‍ഗ്രസുകാരും പറയുക തനിക്ക് എവിടെയോ വേറെ പൊണ്ടാട്ടി ഉണ്ടെന്നും, എന്തോ അവിഹിത ഏര്‍പ്പാടുണ്ടെന്നുമാണ്. ഇത് വലിയ വീട്ടിലെ പയ്യനായത് കൊണ്ട് അങ്ങനെയൊന്നുമില്ല, എം.എം. മണി റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ അ പറഞ്ഞു

രാഹുല്‍ ഗാന്ധിയെ കൊണ്ട് വരുന്നു, പൂജ നടത്തുന്നു, പ്രാര്‍ത്ഥിക്കുന്നു, എന്തൊരു ഗതികേടാണ് ഇതുപോലെ ഒരു രാഷ്ട്രീയപാര്‍ട്ടിക്ക്. ത്ഫൂ അധപതിച്ചു പോയി. ഇന്നത്തെ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നേരിട്ട തകര്‍ച്ച പരിശോധിച്ചാല്‍ ബി.ജെ.പിയ്ക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും ബി.ജെ.പി തീവ്ര ഹിന്ദുവര്‍ഗീയ വാദം ഉയര്‍ത്തുമ്പോള്‍ കോണ്‍ഗ്രസ് മൃതുഹിന്ദുവര്‍ഗീയവാദമാണ് ഉയര്‍ത്തുന്നതെന്നും എം.എം. മണി പറഞ്ഞു.