ബല്‍റാമിനെ തള്ളി കോണ്‍ഗ്രസ്; ‘എകെജിക്കെതിരായ പരാമര്‍ശം തെറ്റ്; കോണ്‍ഗ്രസ് നിലപാടല്ല’

Gambinos Ad
ript>

എകെ.ജിയെ പീഡകനെന്ന് വിളിച്ച് അധിക്ഷേപിച്ച വിടി ബല്‍റാം എംഎല്‍എ തള്ളി കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. എകെജിക്കെതിരായ പരാമര്‍ശം തെറ്റാണ്. ബല്‍റാം പറഞ്ഞത് കോണ്‍ഗ്രസ് നിലപാടല്ല. ബല്‍റാമുമായി ഇക്കാര്യം സംസാരിച്ചിരുന്നു.

Gambinos Ad

വ്യക്തിപരമായ പരാമര്‍ശമെന്നാണ് അദേഹം പറഞ്ഞത്. എന്നാല്‍ വ്യക്തിപരമായി പോലും അങ്ങനെ പറയരുതെന്ന് ഹസന്‍ വ്യക്തമാക്കി. നേരത്തെ കെ. മുരളീധരന്‍ എംഎല്‍എയും ബല്‍റാമിനെ തള്ളി രംഗത്ത് എത്തിയിരുന്നു. വിവാദ പരാമര്‍ശം ശരിയയായില്ല. ഇത്തരം പരാമര്‍ശം കോണ്‍ഗ്രസ് സംസ്‌കാരത്തിന് എതിരാണെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.