സിപിഐയെ തല്ലിയ മാണി എല്‍ഡിഎഫിനെ ട്രോളി; ‘ ശവക്കുഴി’ പരാമര്‍ശം വിവാദത്തില്‍

സിപിഐയെ തല്ലിയും എല്‍ഡിഎഫിനെ ട്രോളിയും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രനെതിരെ രൂക്ഷവിമര്‍ശം ഉന്നയിച്ച മാണി, സിപിഐയെ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയെന്നാണ് വിശേഷിപ്പിച്ചത്. ഈ പ്രസ്താവന എല്‍ഡിഎഫ് മുന്നണിക്ക് എതിരെയാണെന്നാണ് ചില നേതാക്കള്‍ വ്യക്തമാക്കുന്നത്. സിപിഐ ഇപ്പോള്‍ എല്‍ഡിഎഫിലെ രണ്ടാം കക്ഷിയാണ്. സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയെന്ന് വിളിച്ചപ്പോള്‍ അത് എല്‍ഡിഎഫ് മുന്നണിക്കെതിരെയാണെന്നും എല്‍ഡിഎഫ് സംവിധാനത്തെയാണ് മാണി ശവക്കുഴിയെന്ന് വിശേഷിപ്പിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു.

നേരത്തെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പാര്‍ട്ടി നിലപാട് വിശദീകരിക്കാനെത്തിയ മാണി മുന്നണി പ്രവേശനത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലന്നും യുഡിഎഫില്‍ ചേരാനില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് സിപിഐക്കെതിരെ അദേഹം രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്. സിപിഐയില്‍ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണ്. കാനം രജേന്ദ്രന്‍ സിപിഐയുടെ ശോഭ കൊടുത്തുന്നു. മുന്നണിയിലെ രണ്ടാം സ്ഥാനം പോകുമെന്നാണ് സിപിഐയുടെ ഭയം. നിരവധി മഹാരഥന്മാര്‍ നയിച്ച പാര്‍ട്ടിയാണ് സിപിഐ. ഒറ്റക്കുനിന്നാല്‍ സിപിഐ ഒരു സീറ്റില്‍ പോലും വിജയിക്കില്ല അദ്ദേഹം പറഞ്ഞിരുന്നു.