സിപിഐയെ ഒഴിവാക്കി കെഎം മാണിയെ മുന്നണിയില്‍ എടുക്കണമെന്ന് സിപിഎം സമ്മേളനം; 'കാനം സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നു'

എപ്പോഴും സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്ന സിപിഐയെ ഒഴിവാക്കി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ മുന്നണിയില്‍ എടുക്കണമെന്ന് സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനം. കാനം രാജേന്ദ്രന്‍ കേരളത്തിലെ സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണ്. കാനത്തിന് മുന്നണിയില്‍ ഒരു നിലപാടും പുറത്ത് മറ്റൊരുനിലപാടുമാണ് ഉള്ളതെന്ന് പ്രതിനിധികള്‍ സമ്മേളനത്തില്‍ വിമര്‍ശനമുന്നയിച്ചു.

മൂന്നാര്‍ വിഷയത്തില്‍ സിപിഐ നേതാവ് പി. ്വ്രപസാദ് ഗ്രീന്‍ ട്രിബ്യൂണലിനെ സമീപിച്ചത് ശരിയായില്ലന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. സിപിഎം ജില്ലാ നേതൃത്വത്തിനെതിരെയും പ്രതിനിധികള്‍ രംഗത്ത് വന്നു. ജില്ലയില്‍ നിന്നുള്ള മന്ത്രി മണിയെ സിപിഐ നേതാക്കള്‍ വിമര്‍ശിച്ചിട്ടും പ്രതികരിക്കാന്‍ ജില്ലാ നേതൃത്വം തയാറായില്ല. കൊട്ടക്കാമ്പൂര്‍ ഭൂമി ഇടപാടില്‍ സിപിഐ നേതാക്കള്‍ ജോയ്‌സ് ജോര്‍ജ് എംപിയെ വളഞ്ഞിട്ട് ആക്രമിച്ചിട്ടും ജില്ലാ നേതൃത്വം എംപിയെ പ്രതിരോധിക്കാന്‍ രംഗത്ത് വന്നില്ലന്നും പ്രതിനിധികള്‍ സമ്മേളനത്തില്‍ വിമര്‍ശനമുന്നയിച്ചു.

വിവാദങ്ങള്‍ ഉണ്ടാക്കി സിപിഎമ്മില്‍ നിന്നും ആളെ പിടിക്കാനാണ് സിപിഐ ശ്രമിക്കുന്നത്. അതിനാല്‍ സിപിഐയെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎം സംസ്ഥാന നേതൃത്വം തയാറാകണമെന്നും ആവശ്യമുയര്‍ന്നു. സമ്മേളനത്തില്‍ ാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ കെഎം മാണിയെ എല്‍ഡിഎഫ് മുന്നണിയിലേക്ക് പ്രതിനിധികള്‍ സ്വാഗതം ചെയ്തു.