രാജ്യം കടുത്ത പ്രതിസന്ധിയിലാകുമ്പോള്‍ നിശബ്ദനായിരുന്നതെന്തിനെന്ന് ഭാവിതലമുറയെ കൊണ്ട് ചോദിപ്പിക്കരുതെന്ന് ബച്ചനോട് പ്രകാശ് രാജ്

Gambinos Ad
ript>

രാജ്യത്തെ വരിഞ്ഞ് മുറുക്കുന്ന കാവി ഭീകരതക്കെതിരെ ശബ്ദമുയര്‍ത്താന്‍ അമിതാഭ് ബച്ചനോട് തെന്നിന്ത്യന്‍ താരം പ്രകാശ് രാജ്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കത്വ സംഭവങ്ങള്‍ പോലുള്ള ഭീകരതകള്‍ രാജ്യത്ത് അരങ്ങേറുമ്പോള്‍ മൗനം തുടരുന്ന ബോളിവുഡ് സെലിബ്രിറ്റികളോട് നിശബ്ദത വെടിയാന്‍ പ്രകാശ് രാജ് ആവശ്യപ്പെട്ടത്. രാജ്യം ഗൗരവതരമായ പ്രിതിസന്ധികളിലൂടെ കടന്ന് പോകുമ്പോള്‍ ഇതിനെതിരെ ശബ്ദിക്കണമെന്ന് ബിഗ് ബിയോട് പ്രകാശ് രാജ് ആവശ്യപ്പെട്ടു്.

Gambinos Ad

‘നിങ്ങള്‍ ഒരു വലിയ ആളാണ്. നിങ്ങളെ ഞങ്ങള്‍ വളരെയേറെ ബഹുമാനിക്കുന്നു. സമൂഹം കടുത്ത അപകടാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ നിശബ്ദത പാലിച്ചതെന്തുകൊണ്ടെന്ന് ഭാവി തലമുറയെക്കൊണ്ട് ചോദിപ്പിക്കാതിരിക്കണം. എനിക്ക് വയസായി,എല്ലാത്തിലും ഇടപെടാന്‍ എനിക്ക് വയ്യ-പ്രതികരിക്കാതിരിക്കാന്‍ ഇത്തരം കാരണങ്ങള്‍ കണ്ടെത്തുകയല്ല വേണ്ടത്.നിങ്ങള്‍ ഒരു ബുദ്ധിമാനായ മനുഷ്യനാണ്.ഞങ്ങള്‍ക്ക് നിങ്ങളുടെ ശബ്ദം വേണം. അവര്‍ക്ക് നിങ്ങളില്‍ നിന്ന് ഒന്നും എടുക്കാനവില്ല.കാരണം നിങ്ങള്‍ അവരെ പിന്തുണക്കുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. സത്യം വിളിച്ച് പറഞ്ഞില്ലെങ്കില്‍ അതിനര്‍ഥം നിങ്ങള്‍ സമൂഹത്തെ സഹായിക്കുന്നില്ലെന്നുള്ളതാണ്’ -പ്രകാശ് രാജ് പറഞ്ഞു.

നരേന്ദ്രമോദിയെയും ബിജെപിയയെും രൂക്ഷമായി വിമര്‍ശിച്ച് ഇതിന് മുന്‍പും പലവട്ടം പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. ഇതിന്റെ പേരില്‍ സിനിമയില്‍ തനിക്കുള്ള അവസരങ്ങള്‍ നഷ്ടപ്പെടുന്നുണ്ടെന്നും പ്രകാശ് രാജ് ആരോപിക്കുന്നു. ചില പരസ്യങ്ങളില്‍ നിന്നും ഹിന്ദി സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കിയിട്ടണ്ടെന്നും എന്നാല്‍ ഇത്തരം നഷ്ടങ്ങള്‍ താന്‍ കാര്യമാക്കാറില്ലെന്നും ്അദ്ദേഹം പറയുന്നു.

ആ നഷ്ടങ്ങള്‍ സഹിക്കാന്‍ കഴിയും വിധം സമ്പന്നനാണ് ഞാന്‍. തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ നിന്നൊഴിവാക്കാന്‍ ബിജെപിക്ക് കഴിയുമോയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. മുന്‍പ് പ്രകാശ് രാജിനെതിരെ ബിജെപി പരസ്യമായി രംഗത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ കാര്‍ തടഞ്ഞ് വച്ച ബിജെപി-സംഘര്‍പരിവാര്‍ പ്രവര്‍ത്തകരെ രൂക്ഷമായി പരിഹസിച്ചു കൊണ്ടാണ് അന്ന് അദ്ദേഹം രംഗത്തുവന്നത്.
2019ലെ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാവില്ലെന്നും കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തില്ലെന്നും പ്രകാശ് രാജ് കൂട്ടിചേര്‍ത്തു.