അതിജീവനം രാഷ്ട്രീയ എതിരാളികളോടും വെടിയുണ്ടയോടും ; ഇ.പി എന്ന രണ്ടക്ഷരത്തിനപ്പുറത്തെ കമ്മ്യൂണിസ്റ്റ് നേതാവ്

Gambinos Ad
ript>

പിണറായി മന്ത്രിസഭയില്‍ രണ്ടാമനായി ഇപി ജയരാജന്‍ വീണ്ടും തിരികെയെത്തുകയാണ്. ബന്ധുനിയമനത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന ഇ.പി. ജയരാജന്‍ തിരിച്ചെത്തുന്നത് മുമ്പ്  കൈകാര്യം ചെയ്ത അതേ വകുപ്പിലേക്ക് തന്നെയാണ്. മന്ത്രിസ്ഥാനം തിരികെ നല്‍കാന്‍ സിപിഎം സെക്രട്ടേറിയേറ്റില്‍ ധാരണയായതോടെ ചൊവ്വാഴ്ച വ്യവസായ, സ്‌പോര്‍ട്‌സ് മന്ത്രിയായി ഇപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

Gambinos Ad

1991 ല്‍ അഴീക്കോട് നിന്നാണ് ഇപി ജയരാജന്‍ ആദ്യമായി സംസ്ഥാന നിയമസഭയിലെത്തുന്നത്. അന്ന് എക്സൈസ് മന്ത്രിയായിരുന്ന രഘുചന്ദ്രബാല്‍ നടത്തിയ അഴിമതി പുറത്തുകൊണ്ട് വന്നാണ് ഇ പി ശ്രദ്ധ പിടിച്ചുപറ്റിയത്. പിണറായി മന്ത്രിസഭയില്‍ മാസങ്ങള്‍ക്കുള്ളില്‍ വിവദങ്ങള്‍ ഉയര്‍ന്നപ്പോള്‍  സ്ഥാനമൊഴിഞ്ഞ് അന്വേഷണത്തെ നേരിട്ടാണ് ഇപിയുടെ മടങ്ങിവരവ്.

കല്യാശ്ശേരി കണ്ണപുരം എല്‍.പി സ്‌കൂള്‍, ചെറുകുന്ന് ഗവ. ഹൈസ്‌കൂള്‍, കമ്പില്‍ ഗവ. ഹൈസ്‌കൂള്‍, കണ്ണൂര്‍ എന്‍.എസ്.എസ് കോളജ് എന്നിവിടങ്ങളില്‍ ആയിരുന്നു ഇ.പിയുടെ വിദ്യാഭ്യാസം. വിദ്യാഭ്യാസകാലത്തു തന്നെ എസ്എഫ്ഐയിലൂടെ സജീവ രാഷ്ട്രീയ രംഗത്തേക്ക് എത്തി.

നിലവില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ ഇപി, ഡി.വൈ.എഫ്.ഐ.യുടെ ആദ്യത്തെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റായും ദേശാഭിമാനി ജനറല്‍ മാനേജരായും വ്യാപാരി വ്യവസായി സമിതി സംസ്ഥാന രക്ഷാധികാരിയായും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും സേവനം അനുഷ്ടിച്ചു ഇപി. ചിറക്കല്‍ ബാങ്കില്‍ ജോലി കിട്ടിയെങ്കിലും  മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തനത്തിന് വേണ്ടി ഈ ജോലി ഉപേക്ഷിക്കുകയായിരുന്നു. ഇരിണാവ് വീവേഴ്സ് സൊസൈറ്റി നെയ്ത്തുശാല തുടങ്ങുന്നതിന് മുഖ്യപങ്കുവഹിച്ചതും ഇ,പിയായിരുന്നു.

1987 ല്‍ അഴീക്കോട് മണ്ഡലത്തില്‍ എം.വി രാഘവനെതിരെയാണ് ആദ്യമായി അസംബ്ലിയിലേക്ക് മത്സരിച്ചത്. അന്ന് തോറ്റു. തൊട്ടടുത്തെ തിരഞ്ഞെടുപ്പില്‍ അഴീക്കോട് (1991) നിന്നും ഇ.പി ജയരാജന്‍ ആദ്യമായി സംസ്ഥാന നിയമസഭയിലെത്തി.  2011 ല്‍ മട്ടന്നൂര്‍ മണ്ഡലം രൂപീകരിച്ച ശേഷം ഇ.പി മട്ടന്നൂരിലേക്ക് മാറി വന്‍ വിജയം നേടുകയും കണ്ണൂര്‍ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം സ്വന്തമാക്കുകയും ചെയ്തു. കേരളത്തിലെ രണ്ടാമത്തെ ഉയര്‍ന്ന ഭൂരിപക്ഷവും ഇത് തന്നെ.2016 മേയ് 25-ന് പിണറായി വിജയന്‍ മന്ത്രിസഭയില്‍ വ്യവസായം, കായികം എന്നീ വകുപ്പുകളുടെ ചുമതലയേറ്റു.

സംഘടനാപ്രവര്‍ത്തനത്തിടെ ക്രൂരമായ പൊലീസ്മര്‍ദ്ദനത്തിനിരയായ ഇപി പലവട്ടം ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ കൂടിയാന്മല രക്തസാക്ഷി അനുസ്മരണത്തില്‍ പ്രസംഗച്ചിന്റെ പേരില്‍ ആറുമാസം തടവിന് ശിക്ഷിച്ചു. 71-ല്‍ നടന്ന ട്രാന്‍പോര്‍ട്ട് തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരിലും ശിക്ഷിക്കപ്പെട്ട് ജയില്‍വാസം അനുഭവിച്ചു. 74- ല്‍ ജയപ്രകാശ് നാരായണന് സ്വീകരണം നല്‍കി മടങ്ങവേ കണ്ണൂര്‍ ടൗണിലിട്ട് പൊലീസ് തല്ലിച്ചതച്ചത് വലിയ സംഭവമായിരുന്നു.

കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായി പ്രവര്‍ത്തിക്കവേ ചണഡീഗഡില്‍ നടന്ന 15ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് മടങ്ങവേ തീവണ്ടിയില്‍ വെച്ച് വാടകക്കൊലയാളികളുടെ വെടിയേറ്റു. 1995 എപ്രില്‍ 12ന് ആന്ധ്രയിലെ ചിരാല റെയില്‍വേ സ്റ്റേഷന് സമീപം ഉണ്ടായ അക്രമത്തില്‍ കഴുത്തില്‍ തറച്ച വെടിയുണ്ടകള്‍ നല്‍കുന്ന അസ്വസ്ഥതകളുമായാണ് ഇപ്പോഴും ഇപി യുടെ ജീവിതം. ഈ കേസില്‍ എം വി രാഘവന്‍, കെ സുധാകരന്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു.

ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായി മുന്‍ ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസഭയിലേക്കു തിരിച്ചു വന്നപ്പോള്‍ ഇപി ജയരാജനെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. പിന്നീട് പലപല കാരണങ്ങളാല്‍ വൈകിയ മന്ത്രിപദമാണ് ഇപ്പോള്‍ ഇ.പിയെ തേടി വീണ്ടും എത്തുന്നത്.