പശ്ചിമഘട്ടത്തെ തൊടരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍, അന്തിമ തീരുമാനം ആറു മാസത്തിനകം

Gambinos Ad
ript>

കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ പശ്ചിമഘട്ട മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തനവും പാടില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. പരിസ്ഥിതി ലോല മേഖലകളുമായി ബന്ധപ്പെട്ട കരട് വിഞ്ജാപനം അന്തിമമായി തീര്‍പ്പാകുന്നതു വരെ ലോക ജൈവ വൈവിധ്യ ഭൂപടത്തില്‍ ഇടം നേടിയ പശ്ചിമഘട്ട മലനിരകളില്‍ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രവര്‍ത്തനവും പാടില്ലെന്നാണ് ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കിയത്.
ഫെബ്രുവരി 2017 ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പരിസ്ഥിതി ലോല മേഖലകള്‍ പ്രതിപാദിച്ചിരുന്നു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പല സംസ്ഥാനങ്ങളും അവരുടെ അഭിപ്രായങ്ങള്‍ അറിയിച്ചു. എന്നാല്‍ ഗുജറാത്തും ഗോവയും ഇനിയും നിലപാട് അറിയിച്ചിട്ടില്ല.അതുകൊണ്ട് ഒന്നര വര്‍ഷമായി ഇതില്‍ അന്തിമ തീരുമാനം എടുക്കാനായിട്ടില്ല. ഈ കാലതാമസത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗവണ്‍മെന്റിതര സംഘടനയായ ഗോവ ഫൗണ്ടേഷനാണ് കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ ആറു മാസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്ന് കോടതി വ്യക്തമാക്കി. ഈ 26 ന് കാലാവധി തീര്‍ന്ന കരട് റിപ്പോര്‍ട്ട് വീണ്ടും പ്രസിദ്ധീകരിക്കുന്നതിന് കോടതി അനുമതി നല്‍കി.

Gambinos Ad

2017 ഫെബ്രുവരിയിലെ റിപ്പോര്‍ട്ടിലെ കരടില്‍ എന്തെങ്കിലും കാതലായ മാറ്റം വരുത്തിയാല്‍ അത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് കേരളത്തിലെ അനുഭവം വ്യക്തമാക്കുന്നവെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ട് 2017 ലെ നോട്ടിഫിക്കേഷനില്‍ പെട്ടിട്ടുള്ള പരിസ്ഥിതി ലോലമേഖലയുടെ പരിധി ട്രൈബ്യൂണലിന്റെ അനുമതിയില്ലാതെ കുറക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.