മോദിക്ക് കത്തെഴുതി 50 റിട്ട. സിവില്‍ സര്‍വീസ് ഓഫീസര്‍മാര്‍; ‘ഇതു സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഇരുണ്ട ദിനങ്ങള്‍, പ്രധാനമന്ത്രി ഉടന്‍ ഇടപെടണം’

Gambinos Ad
ript>

രാജ്യത്തെ നടുക്കിയ ഉന്നാവൊ,ക്വത പീഡന സംഭവങ്ങളില്‍ പ്രധാനമന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് രാജ്യത്തെ വിരമിച്ച അമ്പതോളം സിവില്‍ സര്‍വ്വീസ് ഓഫീസര്‍മാര്‍. രാജ്യം പറഞ്ഞറിയിക്കാന്‍ പാടില്ലാത്തത്ര ഭീകരമായ അവസ്ഥയിലേക്ക് മാറിയെന്നും ജനങ്ങള്‍ക്ക് നല്‍കേണ്ടുന്ന അടിസ്ഥാന ഉത്തരവാദിത്വങ്ങള്‍ വരെ നിറവേറ്റാന്‍ കഴിയാത്ത വിധം സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഉടന്‍ ഇടപെടണമെന്നുമാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് ഇവര്‍ കത്ത് എഴുതിയിരിക്കുന്നത്.

Gambinos Ad

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കറുത്ത ദിനങ്ങളിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് ഓര്‍മ്മിപ്പിക്കുന്ന കത്ത് രാജ്യത്താകമാനം ബിജെപിയും പരിവാര്‍ സംഘടനകളും നടത്തുന്ന വിഷം വമിപ്പിക്കലുകളും വിഭാഗീയ പ്രസ്താവനകളും പൊതുസമൂഹത്തിന് നല്‍കുന്ന സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ കത്വ,ഉന്നാവൊ പോലുള്ള സംഭവങ്ങള്‍ക്ക് ഇത്തരം വിദ്വേഷ പ്രസ്താവനകള്‍ എത്രമാത്രം പ്രാത്സാഹജനകങ്ങളാകുന്നുവെന്ന് ആശങ്കപ്പെടുകയും ചെയ്യുന്നു. രണ്ട് വിഷയങ്ങളിലും പാര്‍ട്ടിയില്‍ പരമോന്നതനെന്ന നിലയ്ക്ക് പ്രധാനമന്ത്രിക്ക് മാത്രമാണ് എന്തെങ്കിലും ചെയ്യാനുള്ളതെന്ന് കത്ത് ഓര്‍മ്മിപ്പിക്കുന്നു.

അതുകൊണ്ട്, ഇരകളുടെ കുടുംബത്തിന് ആശ്വാസം നല്‍കാനും അതിലൂടെ രാജ്യത്തെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം കൊടുക്കാനും ഉടന്‍ അവിടങ്ങളില്‍ സന്ദര്‍ശനം നടത്തണം. ഇതൂപോലൂള്ള ഹീന കൃത്യങ്ങളും വിദ്വേഷ പ്രസംഗങ്ങളും നടത്തുന്നവരെ സര്‍ക്കാരുകളില്‍ നിന്ന് താമസം വിനാ നീക്കം ചെയ്യണം. രാജ്യത്തെ ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ ഉടന്‍ സര്‍വ്വകക്ഷി യോഗം വിളിക്കണം എന്നീ ആവശ്യങ്ങളും കത്തില്‍ ഉന്നയിക്കുന്നുണ്ട്.