യുപിയിലും ഗുജറാത്തിലും പയറ്റിയ ‘പേജ് പ്രമുഖ്’ പദ്ധതി കേരളത്തിലും പരീക്ഷിക്കാനൊരുങ്ങി ബിജെപി; ഷായും യോഗിയും ഈ മാസം സംസ്ഥാനത്തെത്തും

Gambinos Ad
ript>

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏതു വിധേനയും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ഒരുങ്ങി ബിജെപി. ഉത്തര്‍പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി പരീക്ഷിച്ച ‘പേജ് പ്രമുഖ്’ പദ്ധതി കേരളത്തിലും പയറ്റാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി. വോട്ടര്‍പട്ടികയിലെ ഒരു പേജിന്റെ ചുമതല ഒരു പ്രവര്‍ത്തകന് നല്‍കി ആ വോട്ടര്‍മാരെ നിരന്തരം സന്ദര്‍ശിച്ച് വോട്ടുറപ്പിക്കുന്ന പദ്ധതിയാണിത്. പേജ് പ്രമുഖരുടെ യോഗത്തില്‍ പങ്കെടുക്കാനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും കേരളത്തിലെത്തും.

Gambinos Ad

ആദ്യം സന്ദര്‍ശനത്തിനെത്തുന്നത് യോഗിയാണ്. ഈ മാസം 14ന് തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലെ ശക്തികേന്ദ്ര ഇന്‍ചാര്‍ജുമാരുടെ യോഗത്തിലും പത്തനംതിട്ടയിലെ പേജ് ഇന്‍ചാര്‍ജുമാരുടെ യോഗത്തിലും യോഗി അദാത്യനാഥ് പങ്കെടുക്കുമെന്ന്് പാര്‍ട്ടി വക്താവ് എംഎസ്. കുമാര്‍ അറിയിച്ചു.

22-നെത്തുന്ന സംസ്ഥാനത്തെത്തുന്ന അമിത് ഷാ പാലക്കാട്, ആലത്തൂര്‍, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ ശക്തികേന്ദ്ര ഇന്‍ചാര്‍ജുമാരുടെ യോഗത്തില്‍ പങ്കെടുക്കും. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി 28-ന് ബൂത്തുതല പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുമെന്നും കുമാര്‍ പറഞ്ഞു.