സഹോദരിയടക്കം മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലർ ഇന്നെവിടെ?

ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലർ ഇന്ത്യയിലാണെന്നത് ഇന്നും പലരേയും ഞെട്ടിക്കുന്ന വിവരമാണ്. ബിഹാർ സ്വദേശിയായ 8 വയസുകാരനാണ് ആ കുപ്രസിദ്ധി നേടിയത് . മുഷഹര്‍ സ്വദേശിയായ എട്ട് വയസ് പ്രായമുള്ള അമര്‍ജീത് സദയായിരുന്നു ആ കുറ്റവാളി. സ്വന്തം സഹോദരി ഉൾപ്പെടെ മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ അമർജീത്തിന്റെ വാർത്ത ഇന്നും ആളുകളെ ഞെട്ടിപ്പിക്കുന്നതാണ്.

ദാരിദ്യം തന്നെയായിരുന്നു അമർജീത്തിൻരെ ജീവിതത്തിലും മെയിൻ വില്ലൻ.അമര്‍ജീതിന് ഏഴ് വയസ് പ്രായമുള്ളപ്പോളായിരുന്നു അനിയത്തിയുടെ ജനനം. അതോടെ കുടംബത്തിൽ തനിക്ക് ലഭിച്ചിരുന്ന പരിചരണം കൂടി ഇല്ലാതായെന്ന് അമർജീത് തിരിച്ചറിഞ്ഞു. ചിന്തകൾ വഴിതെറ്റിയ അവനെ തിരിച്ചു പിടിക്കാൻ പോലും കഴിയാത്തത്ര ദുരിതത്തിലായിരുന്നു ആ കുടുംബം. ഒറ്റപ്പെട്ട് തന്റേതായ വിനോദങ്ങൾ കണ്ടെത്തി അവൻ ജീവിച്ചു. ഇതിനിടെ ബന്ധുവായ ഒരു സ്ത്രീയെത്തി തന്റെ കുഞ്ഞിനെക്കൂടി ആ കുടുംബത്തെ ഏൽപ്പിച്ചുപോയി. സ്വന്തം കുഞ്ഞിനെപ്പോലും നോക്കാനാകാതെ കഷ്ടപ്പെട്ടിരുന്ന അമർജീതിന്റെ അമ്മ ആ കുഞ്ഞിനെ നോക്കാൻ മകനെ തന്നെ ഏൽപ്പിച്ചു.

അതുവരെ അനുഭവിച്ചിരുന്ന എല്ലാ അരക്ഷിതാവസ്ഥയ്ക്കും പുറമേ തന്റെ വിനോദങ്ങളും മാറ്റിവച്ച് വീട്ടിലിരിക്കേണ്ടി വന്നതോടെ അമർജീതിന്റെ സ്വഭാവം തന്നെ മാറുകയായിരുന്നു. ബന്ധുവിന്‍റെ കുഞ്ഞിന് നേരെയായി ദേഷ്യം മുഴുവന്‍. ആദ്യമെല്ലാം ആ പിഞ്ചുകുഞ്ഞിനെ വേദനിപ്പിച്ച് കരയിച്ച് രസിക്കാൻ തുടങ്ങി. പിന്നീട് വിനോദം അതിരു കടന്നു. കഴുത്തിന് അമര്‍ത്തിപ്പിടിച്ച് പിഞ്ചുകുഞ്ഞ് ശ്വാസത്തിന് വേണ്ടി പിടയുന്നത് കണ്ട് രസിക്കലായി.അമര്‍ജീതിന്‍റെ അമ്മ വീടിന് സമീപത്തെ പൊന്തക്കാട്ടില്‍ നിന്ന് ആ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.

അമ്മയാകട്ടെ കുഞ്ഞിൻരെ മരണവിവരം മറച്ചുവച്ചു. ബന്ധുവിനെ തെറ്റിദ്ധരിപ്പിച്ചു,മകനെ ക്രൂരമായി തല്ലി ശിക്ഷ നടപ്പാക്കി. എന്നാൽ അതിൽ നിന്നില്ല എട്ടു വയസുകാരന്റെ ക്രൂരത.എട്ട് മാസം പ്രായമുള്ള സ്വന്തം സഹോദരിയായിരുന്നു അമര്‍ജീതിന്‍റെ അടുത്ത ഇര. പെണ്‍കുട്ടിയുടെ മരണം കുടുംബത്തിലും ബന്ധുക്കള്‍ക്കിടയിലും ചര്‍ച്ചയായെങ്കിലും അതൊരു കുടുംബത്തിൽ മാത്രം തങ്ങി നിന്നു. ഇതോടെ അമർജിതിന്റെ അക്രമ വാസന കൂടുകയായിരുന്നു.ഗ്രാമത്തിലെ പ്രാഥമിക വിദ്യാലയത്തിന് സമീപത്ത് നിന്ന് അടയാളം പോലും അവശേഷിപ്പിക്കാതെ കാണാതായ ആറ് മാസം പ്രായമുള്ള ഖുഷ്ബൂ എന്ന പെണ്‍കുട്ടിയായിരുന്നു അവന്‍റെ അടുത്ത ഇര.

ആ കൊലപാതകം പക്ഷെ പിടിക്കപ്പെട്ടു. കുഞ്ഞിന്റെ അമ്മയുടെ വാശി പൊലീസിനെ കുറ്റവാളിയിലേക്കെത്തിക്കുകയായിരുന്നു. പൊലീസിനൊപ്പം ചെന്ന ആ എട്ടുവയസുകാരൻ ഒട്ടും പേടിയില്ലാതെ നിന്നു. കൊലപ്പെടുത്തിയ സ്ഥലവും കൊല്ലാനുപയോഗിച്ച രീതിയുമെല്ലാം അമര്‍ജീത് നാട്ടുകാര്‍ കാണ്‍കെ പൊലീസിന് വിശദമാക്കി കൊടുത്തു. പിന്നീട് അമര്‍ജീതിനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് പ്രവേശിപ്പിച്ചു.ചില്‍ഡ്രന്‍സ് ഹോമില്‍ 16 വയസ് വരെ ജീവിച്ച അമര്‍ജീതിന് മാനസികാര്ഗോയ വിദഗ്ധരുടെ സേവനം ലഭിച്ചതായാണ് വിവരം.

Read more

സ്വഭാവത്തിലെ വൈരുധ്യവും സാഡിസ്റ്റു മനോഭാവവും അവനുണ്ടെന്ന് മാനസികാരോഗ്യ വിദഗ്ധർ കണ്ടെത്തിയിരുന്നു. 16 ാം വയസിൽ പുതിയ പേരിൽ പുറത്തിറങ്ങിയ അമർജീതിനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല. എവിടെയാണെന്നോ പുതിയ പേരെന്താണെന്നോ കാണാന്‍ എങ്ങനെയാണെന്നോ അറിയില്ല. അക്രമവാസനകൾ മാറി പുതിയൊരു ജീവിതത്തിലേക്ക് കടന്നിട്ടുണ്ടെങ്കിൽ ആശ്വസിക്കാം. മറിച്ചാണെങ്കിൽ അത് ആശങ്കയാണ് ഉയർത്തുന്നത്.