"വനിതാ നാവിക ഓഫീസർമാർക്ക് പുരുഷ ഓഫീസർമാരെ പോലെ കാര്യക്ഷമമായി കപ്പൽ ഓടിക്കാൻ കഴിയും": സുപ്രീം കോടതിയുടെ സുപ്രധാന വിധി

പുരുഷ ഉദ്യോഗസ്ഥരുടെ അതേ കാര്യക്ഷമതയോടെ വനിതാ ഓഫീസർമാർക്ക് കപ്പൽ നിയന്ത്രിക്കാൻ കഴിയുമെന്ന് ഇന്ത്യൻ നാവികസേനയിൽ വനിതകൾക്കായി സ്ഥിരം കമ്മീഷൻ അനുവദിച്ചു കൊണ്ട് സുപ്രീം കോടതി പറഞ്ഞു. നാവികസേനയിൽ പുരുഷന്മാരെയും വനിതാ ഉദ്യോഗസ്ഥരെയും തുല്യമായി പരിഗണിക്കണം സുപ്രീം കോടതി പറഞ്ഞു.

2008- ന് മുമ്പ് പ്രവേശിച്ച വനിതാ ഓഫീസർമാരെ നാവികസേനയിൽ സ്ഥിരമായ കമ്മീഷൻ അനുവദിക്കുന്നതിൽ നിന്ന് വിലക്കുന്ന നയം പ്രാവര്‍ത്തികമാക്കുന്നത് റദ്ദാക്കി കൊണ്ട് “പുരുഷ ഓഫീസർമാരുടെ അതേ കാര്യക്ഷമതയോടെ അവർക്ക് കപ്പൽ യാത്ര ചെയ്യാൻ കഴിയും” എന്ന് ഉന്നത കോടതി പറഞ്ഞു.

നാവികസേനയിലെ സ്ത്രീകൾക്കായി സ്ഥിരമായ കമ്മീഷൻ മൂന്ന് മാസത്തിനുള്ളിൽ നടപ്പാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ ഉദ്യോഗസ്ഥർക്ക് യുദ്ധക്കപ്പലുകളിൽ ജോലി ചെയ്യാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

രാജ്യത്തിനായി സേവനം അനുഷ്ഠിച്ച വനിതാ ഓഫീസർമാർക്ക് സ്ഥിരമായ കമ്മീഷൻ നിഷേധിക്കുന്നത് നീതിയുടെ ഗുരുതരമായ ലംഘനത്തിന് കാരണമാകുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.