അമിത് ഷാ വേഗം സുഖം പ്രാപിക്കട്ടെ: രാഹുൽ ഗാന്ധി

Advertisement

 

കോവിഡ് ബാധിതനായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം അറിയിച്ചത്.

നേരത്തെ അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അമിത് ഷാ തന്നെയാണ് രോ​ഗവിവരം അറിയിച്ചത്. ​കോവിഡിന്റെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടതോടെയാണ് പരിശോധന നടത്തിയത്.

പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി. മേദാന്ത മെഡിസിറ്റി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിൽ കോവിഡ് ഏകോപന ചുമതല വഹിച്ചിരുന്നത് അമിത് ഷായാണ്. അതേസമയം തന്റെ ആരോഗ്യനിലയിൽ ഭയപ്പെടേണ്ടതായ ഒന്നുമില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

Wishing Mr Amit Shah a speedy recovery.

Posted by Rahul Gandhi on Sunday, August 2, 2020