സി.എ.എക്കെതിരെ പ്രമേയം പാസാക്കാന്‍ പശ്ചിമ ബംഗാളും; പ്രതിഷേധം ശക്തമാകുന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതോടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാകും ബംഗാള്‍. കേരളമാണ് ആദ്യം പ്രമേയം പാസാക്കിയത്. അതിനു പിന്നാലെ പഞ്ചാബ് നിയമസഭയിലും പ്രമേയം പാസാക്കി.

മൂന്നോ നാലോ ദിവസത്തിനകം പ്രമേയം കൊണ്ടുവരാനാണ് സാധ്യത. നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് പ്രമേയത്തെ കുറിച്ച് മമത ബാനര്‍ജി നിലപാട് വ്യക്തമാക്കിയത്.

പൗരത്വ റജിസ്റ്റര്‍ നടപ്പാക്കരുതെന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളോട് മമത ആഴശ്യപ്പെട്ടു. പൗരത്വ നിയമത്തിനെതിരെ മറ്റ് സംസ്ഥാനങ്ങളിലും പ്രമേയം പാസാക്കണമെന്ന് മമത ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യമായി പ്രമേയം പാസാക്കുന്നത് പഞ്ചാബിലാണ്. ബിജെപി ഇതര സംസ്ഥാനങ്ങളാ ഛത്തീസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും പ്രമേയം പാസാക്കാനാണ് സാധ്യത.