പശുക്കളുടെ ജഢമാണ് പ്രധാന പ്രശ്‌നമെന്നും ആദ്യം അന്വേഷണം കേന്ദ്രീകരിക്കുന്നത് അതിലെന്നും യു പി പൊലീസ്, ഇന്‍സ്‌പെക്ടര്‍ സൂബോധ് കുമാറിന്റെ കൊലയും കലാപവും പിന്നീട് അന്വേഷിക്കും

Gambinos Ad
ript>

ബുലന്ദ്ഷഹര്‍ കലാപത്തില്‍ സംഘപരിവാര്‍ കൊലപ്പെടുത്തിയ പൊലീസ് ഇന്‍സ്‌പെടറുടെ മരണത്തെ കുറിച്ച് പിന്നീട് അന്വേഷിക്കും. ആദ്യം അന്വേഷണം പശുക്കളുടെ ജഢത്തെ കുറിച്ചും ആരാണ് അവയെ കൊന്നത് എന്നതിനെ കുറിച്ചുമായിരിക്കുമെന്ന് ബുലന്ദ്ഷഹര്‍ എ എസ് പി റഹീസ് അഖതര്‍ പറഞ്ഞു.

Gambinos Ad

ആരാണ് പശുവിനെ കൊന്നത് എന്ന് തെളിഞ്ഞാല്‍ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ എങ്ങിനെയാണെന്നറിയാനാവും. പശുവിനെ കൊന്നവരെ കുറിച്ചുള്ള അന്വേഷണമാണ് മുന്‍ഗണനാ ക്രമത്തില്‍ ആദ്യം. പൊലീസിന്റെ കൊലപാതകവും കലാപവുമെല്ലാം പിന്നീടുള്ളതാണ്-എ എസ് പി പറഞ്ഞു. ഇതുവരെ സുബോധ് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നാലു പേരാണ് അറസ്റ്റിലായിരിക്കുന്നത്.

പശുക്കളുടെകൊലയുമായി ബന്ധപ്പെട്ടും ഇതുവരെ നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സഫ്രൂദിന്‍,സാജിദ്, ആസിഫ്,നാനെ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇന്‍സ്‌പെക്ടറുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുളളവര്‍ ചമന്‍,ദേവേന്ദ്ര,ആശിഷ് ഛൗഹാന്‍,സതിഷ് എന്നിവരാണ്.