മരിച്ചാല്‍ മാത്രമേ കാശി വിട്ട് പോകൂ, അതുകൊണ്ട് എന്റെ മരണത്തിനായി പ്രാര്‍ത്ഥിക്കുന്നു, ഇത്ര തരംതാഴരുത്; അഖിലേഷിനോട് നരേന്ദ്ര മോദി

വാരണാസിയില്‍ താന്‍ മരിക്കാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ രാഷ്ട്രീയ എതിരാളികള്‍ നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആളുകള്‍ എത്രമാത്രം തരംതാഴ്ന്നുവെന്നാണ് നമ്മള്‍ കാണുന്നത്. എനിക്ക് സന്തോഷം തോന്നുന്നു കാരണം ഞാന്‍ മരിച്ചാല്‍ മാത്രമേ ഈ കാശിയില്‍ നിന്ന് വിട്ടുപോകൂ മോദി വാരണാസിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ പറഞ്ഞുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട്് ചെയ്യുന്നു.

സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെയാണ് മോദിയുടെ പരോക്ഷവിമര്‍ശനം. തിരഞ്ഞടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് വാരണാസിയില്‍ ഒരുമാസം നീണ്ടു നില്‍ക്കുന്ന ബിജെപി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. മോദിയും സജീവമായി പങ്കെടുത്തിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അഖിലേഷ് പറഞ്ഞ മറുപടിയാണ് മോദിയെ ചൊടിപ്പിച്ചത്.

Read more

നല്ലതാണ്. ഒരു മാസം മാത്രമാക്കേണ്ട, രണ്ടോ മൂന്നോ മാസം അവര്‍ അവിടെ നില്‍ക്കട്ടെ. ആളുകള്‍ക്ക് അവസാന നാളുകള്‍ ചിലവഴിക്കാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലമാണ് ബനാറസ്. ഇതായിരുന്നു അഖിലേഷ് പറഞ്ഞത്.