'ഹിന്ദു ഉണരുക, അല്ലെങ്കില്‍ അവര്‍ നിങ്ങളെ വെട്ടിനുറുക്കും'; ഡല്‍ഹി കലാപത്തിന് പിന്നാലെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി വക്താവ്

ഡല്‍ഹി കലാപത്തില്‍ 42 ഓളം ജീവനുകള്‍ കവര്‍ന്നിട്ടും വിദ്വേഷ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കാതെ ബി.ജെ.പി. ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് ബി.ജെ.പി നേതാവ് വിദ്വേഷ പരാമര്‍ശം നടത്തിയത്.

“ഹിന്ദു ഉണരുക, അല്ലെങ്കില്‍ അവര്‍ നിങ്ങളെ വെട്ടിനുറുക്കും” എന്നായിരുന്നു ബിജെപി വക്താവ് സാംബിത് പത്രയുടെ പരാമര്‍ശം. വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രതികരണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാദ്ധ്യമത്തില്‍ വൈറലായതോടെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

വിവാദ പ്രസ്താവന നടത്തിയ സാംബിത് പത്രക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യം ശക്തമായി. പൗരത്വ നിയമ ഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ ബിജെപി നേതാവ് കപില്‍ മിശ്രയുടെ വിവാദ പ്രസ്താവനയാണ് ഡല്‍ഹിയില്‍ കലാപമായി മാറിയതെന്നാണ് ആരോപണം.

Read more

കപില്‍ മിശ്രയ്‌ക്കെതിരെ ബി.ജെ.പി നേതാക്കള്‍ തന്നെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു വിദ്വേഷ പ്രസ്താവനയുമായി ബി.ജെ.പി നേതാവ് രംഗത്തെത്തിയത്.