മഹാസഖ്യത്തെ തുടച്ചു നീക്കി 'മോദി' ഡിറ്റര്‍ജന്റ്; ട്രോളുമായി വിവേക് ഒബ്‌റോയ്

കേവല ഭൂരിപക്ഷവും കടന്ന് മോദി പ്രഭാവത്തില്‍ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. 2014നെക്കാള്‍ ഉജ്ജ്വല വിജയമാണ് ബിജെപി ഇത്തവണ നേടുകയെന്ന് ഏറെക്കുറെ ഇപ്പോഴത്തെ കണക്കുകള്‍ നോക്കുമ്പോള്‍ വ്യക്തമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ മോദിയെ പ്രശംസിച്ചും പ്രതിപക്ഷ പാര്‍ട്ടികളെ പരിഹസിച്ചും രംഗത്തെത്തിയിരിക്കുകയാണ് നടനും “പി എം മോദി” സിനിമയിലെ നായകനുമായ വിവേക് ഒബ്‌റോയ്. “മോദി” ഡിറ്റര്‍ജന്റ് മഹാസഖ്യത്തെ തുടച്ചു നീക്കിയെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പരിഹസിച്ചു.

മോദിയുടെ പേരിലുള്ള ഡിറ്റര്‍ജന്റ് മഹാസഖ്യമുണ്ടാക്കിയ പ്രതിപക്ഷ പാര്‍ട്ടികളെ തുടച്ചു നീക്കുന്ന ചിത്രം പങ്കുവെച്ചാണ് വിവേക് ഒബ്‌റോയ്‌യുടെ ട്വീറ്റ്. “മോദിയെ വെറുക്കുന്ന സമയം കുറച്ച് ആ സമയം കൂടി ഭാരതത്തെ സ്‌നേഹിക്കാന്‍ ഉപയോഗിക്കൂ”- വിവേക് ഒബ്‌റോയ് ട്വിറ്ററില്‍ കുറിച്ചു.