നീതീഷ് കുമാര്‍ എൻ ഡി എയിൽ ചേര്‍ന്നതോടെ വീരേന്ദ്ര കുമാറിന്റെ എം പി സ്ഥാനം ചോദ്യം ചെയ്യപ്പെട്ടു

മുതിര്‍ന്ന നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ജനതാദള്‍ യു. വിട്ട് ബി.ജെ.പി യുമായി ചേര്‍ന്നതോടൊയാണ് വിരേന്ദ്ര കുമാറിന്റെ രാജ്യസഭ എം. പി സ്ഥാനം ചോദ്യചിഹ്നമായത്. മുമ്പ് എന്‍.ഡി.എ യുടെ തന്നെ സഖ്യകക്ഷിയായിരുന്ന ശരത് യാദവിന്റെ നേതൃത്വത്തിലുള്ള ജനതാദളള്‍ പിന്നീട് നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തിതിലുള്ള എതിര്‍പ്പ് മൂലം 2014 ല്‍ മുന്നണി വിടുകയായിരുന്നു.

പിന്നീടാണ് കോണ്‍ഗ്രസുമായും ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി യുമായും ചേര്‍ന്ന് മഹാസഖ്യം രൂപീകരിച്ച് വന്‍ ഭൂരിപക്ഷത്തില്‍ ബിഹാറില്‍ ബി.ജെ.പി. മുന്നണിയെ 2015 ല്‍ തറ പറ്റിച്ചത്. എന്നാല്‍ ഈ ബന്ധം ഒരു വര്‍ഷം പോലും നീണ്ടില്ല.ജനതാ ദളും മഹാസഖ്യവും പൊളിച്ച് ബി.ജെ.പി മുന്നണിയില്‍ തന്നെ നീതീഷ് കുമാര്‍ ചേക്കേറിയതോടൊയാണ് കേരളത്തിലെ പാര്‍ട്ടി അധ്യക്ഷന്‍ വീരേന്ദ്ര കുമാറിന്റെ രാജ്യസഭാ എം. പി സ്ഥാനവും തൃശങ്കുവിലായത്. നിതീഷ് കുമാര്‍ പാര്‍ട്ടി വിട്ടതോടെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ശരത് യാദവ് വേറൊരു വിഭാഗമായി നില്‍ക്കുകയായിരുന്നു. ഇവരോടൊപ്പമായിരുന്ന വീരേന്ദ്ര കുമാര്‍.

പാര്‍ട്ടിയുടെ ഭൂരിഭാഗം എം എല്‍ എ മാരും ബിഹാര്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാറിന്റെ അധികാര തണലില്‍ നിന്നപ്പോള്‍ ബിഹാറില്‍ നിന്ന് തന്നെയുള്ള മറ്റൊരു മുതര്‍ന്ന നേതാവവും രാജ്യസഭാ എം.പി യുമായ ശരദ് യാദവിന്റെ നേതൃത്വത്തില്‍ പിളര്‍ന്ന പാര്‍ട്ടിയുടെ ഭാഗമായി വിരേന്ദ്രകുമാര്‍ നിലകൊള്ളുകയായിരുന്നു. വീരേന്ദ്ര കുമാറിന്റെ എം.പി സ്ഥാനത്തിന് ഭീഷണിയുണ്ടാകില്ലെന്ന് ആദ്യം നിതീഷിന്റെ ഉറപ്പുണ്ടായിരുന്നുവെങ്കിലും പിന്നീട് കാര്യങ്ങള്‍ കുഴഞ്ഞ് മറിഞ്ഞു. പാര്‍ട്ടി ചിഹ്നത്തിനായി ശരത് യാദവ് വിഭാഗവും നിതീഷ് വിഭാഗവും തമ്മില്‍ നടത്തിയ യുദ്ധം ഒടുവില്‍ നിതീഷിന്റെ വിജയത്തിലാണ് കലാശിച്ചത്. ഇതോടെ നിതീഷ് വിഭാഗം ശരദ് യാദവ് വിഭാഗത്തിലെ നേതാക്കളെ തിരഞ്ഞ് പിടിക്കാന്‍ തുടങ്ങി. രാജ്യസഭാ സീറ്റ് ഒഴിയേണ്ടി വരുമെന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു.

കൂടാതെ ചിഹ്നം കൂടി നഷ്ടപ്പെട്ടതോടെ പാര്‍ട്ടി ഇടതുപപാളയത്തോടൊപ്പമുള്ള ജനതാദള്‍ സെക്യുലറുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തത്വത്തില്‍ വീരേന്ദ്ര കുമാര്‍ തീരുമാനിക്കുകയായിരുന്നു.