വെല്ലൂരില്‍ തിരഞ്ഞെടുപ്പ് മാറ്റിയിട്ടില്ല; തിരഞ്ഞെടുപ്പ് കമ്മീഷന്‍

റെയ്ഡില്‍ കണക്കില്‍പെടാത്ത പണം കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അത്തരത്തിലൊരു ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിട്ടില്ലെന്നും കമ്മീഷന്‍ ് വ്യക്തമാക്കി.

വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി കൊണ്ടുവന്ന പണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

Read more

ആദായ നികുതി വകുപ്പ് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ റെയ്ഡില്‍ വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ഥി ദുരൈ മുരുകന്റെ വീട്ടില്‍ നിന്ന് കണക്കില്‍പെടാത്ത വന്‍ തുക പിടിച്ചെടുത്തിരുന്നു. വെല്ലൂരിലടക്കം തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലും 18-ാം തിയതിയാണ് തിരഞ്ഞെടുപ്പ് നടക്കുക.