ബിജെപിയുടെ എഡിറ്റിങ് പണികള്‍ തീര്‍ന്നിട്ടില്ല; വിമാനം പോലെ ‘പറക്കുന്ന’ വന്ദേഭാരത് എക്‌സ്പ്രസിന്റെ വീഡിയോയിലും കൃത്രിമം: പൊളിച്ചടുക്കി കോണ്‍ഗ്രസ്

Gambinos Ad
ript>

അത് പക്ഷിയും വിമാനവുമല്ല. ബിജെപിയുടെ എഡിറ്റിങ് മാത്രമാണ്. കേന്ദ്ര റെയില്‍വേ മന്ത്രി പുറത്തുവിട്ട രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് ആരോപണം. ഇതൊരു പക്ഷിയാണെന്നും വിമാനമാണെന്നുമുള്ള അടിക്കുറിപ്പോടെയാണ് മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഇന്ത്യയിലെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിനാണെന്നും മന്ത്രി വീഡിയോ പുറത്ത് വിട്ട് ട്വിറ്ററില്‍ കുറിച്ചിരുന്നു.

Gambinos Ad

എന്നാല്‍, നിമിഷങ്ങള്‍ക്കകം വീഡിയോയിലെ ‘ എഡിറ്റിങ്’ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രംഗത്ത് വന്നു. 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് മന്ത്രി പുറത്ത് വിട്ടത്. ഇതില്‍ വന്ദേഭാരത് എക്‌സ്പ്രസ് ചീറിപ്പായുന്നതാണുണ്ടായിരുന്നത്. എന്നാല്‍, വീഡിയോ കാണുമ്പോള്‍ തന്നെ ഇതില്‍ ഫ്രെയിമുകളുടെ വേഗത വര്‍ധിപ്പിച്ചതായി കാണാന്‍ സാധിക്കും. ബിജെപിക്ക് എത്രത്തോളം തരംതാഴാന്‍ സാധിക്കും എന്നതിന്റെ തെളിവാണ് ഇതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ട്രെയിനിന്റെ വീഡിയോ എഡിറ്റ് ചെയ്താണ് പുറത്തിറക്കിയിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ ഗിമ്മിക്കുകകള്‍ ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. ഇത്തരം എഡിറ്റിങ് ആണെങ്കില്‍ ശതാബ്ദി എക്‌സ്പ്രസ് വരെ ഇതിലും വേഗത്തിലോടും എന്നും കോണ്‍ഗ്രസ് ബിജെപിയെ പരിഹസിച്ചു.

ഫെബ്രുവരി 15ന് വാരണാസിഡല്‍ഹി റൂട്ടില്‍ വന്ദേഭാരത് എക്‌സ്പ്രസ് ഔദ്യോഗികമായി സര്‍വ്വീസ് ആരംഭിക്കാനിരിക്കെയാണ് റെയില്‍വേ മന്ത്രി ട്രെയിനിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ട്രെയിനിന് മണിക്കൂറില്‍ 180 കിലോമീറ്ററാണ് വേഗം. മെട്രോ ട്രെയിനിന്റെ മാതൃകയില്‍ എന്‍ജിന്‍ ഇല്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. നേരത്തെ ട്രെയിന്‍ 18 എന്നപേരില്‍ നിര്‍മാണം പൂര്‍ത്തിയാക്കി പരീക്ഷണയോട്ടം നടത്തിയ ട്രെയിനിന് പിന്നീട് വന്ദേഭാരത് എക്‌സ്പ്രസ് എന്ന് പേരുനല്‍കുകയായിരുന്നു.

മന്ത്രി പങ്കുവെച്ച ട്വീറ്റ് കാണാം