നിര്‍ഭയ കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഭാനുമതി കുഴഞ്ഞ് വീണു

നിര്‍ഭയ കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ആര്‍ ഭാനുമതി സുപ്രീം കോടതിയില്‍ കുഴഞ്ഞു വീണു. പ്രതികളെ വെവ്വേറെ തൂക്കിലേറ്റണം എന്ന കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 20- ലേക്ക് മാറ്റിയിരുന്നു.ഇതില്‍ തീരുമാനം പറയുന്നതിനിടെയാണ്  ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതിനെതുടര്‍ന്ന്   ചേംബറിലെത്തിച്ച ജഡ്ജിയെ സുപ്രീം കോടതി ഡോക്ടര്‍മാരെത്തി പരിശോധിച്ചു.