'നമസ്തേ ട്രംപ്' പരിപാടി ആരംഭിച്ചു; സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞ് ലക്ഷങ്ങള്‍

മൊട്ടേര സ്റ്റേഡിയത്തില്‍ “നമസ്തേ ട്രംപ്” പരിപാടി ആരംഭിച്ചു. ഭാരത് മാതാ കീ ജയ് വിളിച്ച് മോദി പ്രസംഗം തുടങ്ങി. സ്റ്റേഡിയത്തില്‍ മോദി… മോദി… വിളി മുഴങ്ങുന്നുണ്ടായിരുന്നു. നമസ്തേ ട്രംപ് എന്ന് മൂന്ന് വട്ടം ആവര്‍ത്തിച്ച് വിളിച്ച് മോദിയുടെ പ്രസംഗം.ഇന്ത്യ-യുഎസ് ബന്ധം എക്കാലത്തേയും ഏറ്റവും ശക്തമായ നിലയിലെന്ന് മോദി പറഞ്ഞു. ഇന്ത്യ- യുഎസ് സൗഹൃദത്തില്‍ കുറഞ്ഞകാലം കൊണ്ട് വലിയമാറ്റം വന്നെന്നും മോദി വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് മൊട്ടേര സ്റ്റേഡിയത്തില്‍ ട്രംപിനെ സ്വീകരിച്ചത്.സ്റ്റേഡിയത്തില്‍ വന്‍ ജനാവലിയാണ് അനുഭവപ്പെടുന്നത്.  ലക്ഷക്കണക്കിനാളുകള്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേര്ന്നിട്ടുണ്ടെന്നാണ് സംഘാടകര് അറിയിച്ചിരിക്കുന്നത്. അതേസമയം സ്റ്റേഡിയത്തിലെ പരിപാടി ഒരു മണിക്കൂറായി വെട്ടിക്കുറച്ചു. ഒന്നര മണിക്കൂറായിരുന്നു നേരത്തെ സമയം നിശ്ചയിച്ചിരുന്നത്. സച്ചിന് ടെന്ഡുല്ക്കറ്, കപില് ദേവ്, എ.ആര് റഹ്മാന് തുടങ്ങിയവര് ചടങ്ങില് പങ്കെടുക്കുന്നുണ്ട്.

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് മൊട്ടേരയിലേത്. മൊട്ടേര സ്റ്റേഡിയത്തില്‍ ഒരുക്കിയത് വന്‍ സുരക്ഷ ട്രംപിനൊപ്പം എത്തിയ പ്രതിനിധി സംഘത്തിന് പ്രത്യേകം പവലിയന്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പരിപാടിക്ക് എത്തിയിട്ടുണ്ട്.