സര്‍ക്കാര്‍ ഉദ്യോഗസ്ഥനെക്കൊണ്ട് ഷൂ ഇടീപ്പിച്ച് ബിജെപി മന്ത്രി; വീഡിയോ വൈറലായതോടെ സംഭവം വിവാദമാകുന്നു

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെക്കൊണ്ട് ഷൂ ഇടീപ്പിക്കുന്ന ബിജെപി മന്ത്രിയുടെ വീഡിയോ വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രിയായ ചൗധരി ലക്ഷ്മി നാരായണ്‍ സിങ്ങാണ് ഉദ്യോഗസ്ഥനെക്കൊണ്ട് തന്റെ കാലില്‍ ഷൂ ഇടീപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം ഷഹ്ജഹാന്‍പൂരില്‍ നടന്ന യോഗാ ദിന ആഘോഷ പരിപാടിയ്ക്കിടെയായിരുന്നു സംഭവം. ചൗധരി ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ ധരിപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഭവം വിവാദമായിരിക്കുകയാണ്. നിരവധി പേര്‍ മന്ത്രിയുടെ വിമര്‍ശിച്ച് രംഗത്തെത്തി.

അതേസമയം സംഭവത്തെ ന്യായീകരിച്ചുകൊണ്ട് മന്ത്രി തന്നെ രംഗത്തെത്തി. ആരെങ്കിലും ഒരാളെ ചെരുപ്പ് ധരിക്കാന്‍ സഹായിക്കുകയാണെങ്കില്‍ അത് അഭിനന്ദിക്കേണ്ട കാര്യമാണെന്നായിരുന്നു ചൗധരിയുടെ പ്രതികരണം.

യുപിയിലെ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ന്യൂനപക്ഷകാര്യ, ക്ഷീര വികസന വകുപ്പ് മന്ത്രിയാണ് ചൗധരി ലക്ഷ്മി നാരായണ്‍ സിങ്.