അയോദ്ധ്യാ വിധിക്ക് മുന്നോടിയായി നടത്തിയ മോക്ക് ഡ്രിൽ; 'സാങ്കൽപ്പിക കുതിര' ഓടിച്ച് യു.പി പൊലീസ്: വീഡിയോ 

ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ പൊലീസുകാർ കാലുകൾക്കിടയിൽ ലാത്തി വെച്ച് സാങ്കൽപ്പിക കുതിരകളെ ഓടിക്കുന്നതായി അഭിനയിക്കുന്ന ഒരു മോക്ക് ഡ്രില്ലിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏറ്റവും പുതിയതായി വൈറലായിരിക്കുന്നത്. അയോദ്ധ്യാ വിധിക്ക് മുന്നോടിയായി കഴിഞ്ഞ ആഴ്ച നവംബർ എട്ടിനാണ് ഈ അഭ്യാസം നടത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ഈ അഭ്യാസം നടത്തിയത് എന്ന് ഇൻസ്പെക്ടർ റാം ഇക്ഷ മാധ്യമങ്ങളോട് പറഞ്ഞു.

ഫിറോസാബാദ് ജില്ലയിൽ നടന്ന മോക്ക് ഡ്രില്ലിന്റെ 16 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് സമാജ്‌വാദി പാർട്ടി നേതാവ് വികാസ് യാദവാണ് ഓൺലൈനിൽ പോസ്റ്റ് ചെയ്തത്. അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടുള്ളതായിരുന്നു മോക്ക് ഡ്രിൽ, കുതിരകളില്ലാത്തതിനാൽ, കുതിരപ്പുറത്താണെന്ന് സങ്കല്‍പ്പിച്ച് പൊലീസുകാർ പ്രതീകാത്മകമായി വ്യായാമം നടത്തുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.